പടി ഇപ്പോഴും പുറത്താണ്
ഉദയം കിഴക്കും.
മലര്‍ന്നു പറക്കാന്‍ ശ്രമിക്കവേ
വീണു പോയൊരു കാക്ക
ചെങ്കോട്ടക്ക് താഴെ
ചിറകൊടിഞ്ഞു കിടപ്പുണ്ട്.
പണക്കെട്ടിനടയില്‍
ഞരങ്ങുന്നൊരു പരുന്തു നോട്ടം
ദല്‍ഹി ഗേറ്റിനെ
വിഴുങ്ങാനൊരുങ്ങുന്നുണ്ട്.
കൊടി മാറ്റിക്കെട്ടിയ മുളങ്കാലില്‍
വേരു പൊതിഞ്ഞ പോലെ
വിശപ്പും
വിഭാഗീയതയും
നിരക്ഷരതയും
അഴിമതിയും
മുദ്രാവാക്യം മുഴക്കി തമ്മിലടിക്കുന്നുണ്ട്.
സത്യമായും
നമ്മുടെ ഓര്‍മയെ മറച്ചു കൊണ്ടൊരു
കലണ്ടര്‍ താള്‍ മറിഞ്ഞുവെന്നേയുള്ളൂ!