Friday, August 14, 2009

കോരന്‍മാരുടെ ആഗസ്റ്റ് 15

കോരന്മാരോട് സ്നേഹപൂര്‍വ്വം:
ഇന്ന് സ്വാതന്ത്ര്യദിനമാണ്...
അരി വാങ്ങാന്‍ കാശില്ലെന്ന് പറഞ്ഞ്
ആരും പായസം കുടിക്കാതിരിക്കരുത്;
കുമ്പിള്‍ ഒരുക്കി വെക്കുക,
പായസവുമായ്‌ ആസിയാന്‍ വരുന്നുണ്ട്.
നാല്‍പ്പത്തിയേഴിലെ പൂമാലയുമായ്‌
വാനരപ്പട പോയിട്ടുണ്ട്;
തോറ്റോടിയവരെ തിരികെ വിളിക്കാന്‍,
തോളിലേറ്റി സ്വര്‍ഗം പണിയാന്‍..!


----

10 comments:

ശ്രദ്ധേയന്‍ | shradheyan said...

പാവം ഗാന്ധി;
സഹതാപത്തോടെ ചിരിക്കുന്നുണ്ടാവാം.

മുഫാദ്‌/\mufad said...

എരിഞ്ഞോടുങ്ങിക്കൊണ്ടിരിക്കുന്ന കോരന്മാരുടെ അണ്ണാക്കിലേക്ക് ആസിയാന്റെ പായസം വിളമ്പി മരണപ്പിടചിലിനു ആക്കം കൂട്ടുന്ന വാനരപ്പട .... പ്രതികരിക്കനറിയാതെ സ്വാതന്ത്രത്തില്‍ ഊറ്റം കൊള്ളുന്ന കുറെ മുഖങ്ങള്‍..അവസാനം പായസം കുടിക്കാന്‍ കോരന്മാര്‍ ഉണ്ടാവില്ല.കുമ്പിള്‍ മാത്രം ബാക്കിയാകും.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പല വഴിക്ക്, പലരൂപത്തില്‍ അവര്‍ വരുന്നു..
സൂക്ഷിക്കുക.

Jayesh / ജ യേ ഷ് said...

svargam ivite..ivite

ചാണക്യന്‍ said...

:):)

Areekkodan | അരീക്കോടന്‍ said...

):

1947-ല്‍ നേടിയത്‌ സ്വാതന്ത്ര്യമോ അതോ ലൈസന്‍സോ?"

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആസിയ ശരിയല്ലാന്ന് അച്ചുമ്മാമ്മനും ചാണ്ടിയും പറഞ്ഞു.. ഇപ്പോൾ ആ ...ശങ്ക നീങ്ങി...

സ്വാതന്ത്ര്യ ദിനാശംസകൾ

അനുരൂപ് said...

ജാഗരൂകരായിരിക്കാം..

സ്വാതന്ത്ര്യദിനാശംസകള്‍

വയനാടന്‍ said...

ഇല്ല സുഹ്രുത്തേ ഗാന്ധിക്കു ഇനി ചിരിക്കാൻ പോലുമുള്ള ശക്തിയുണ്ടാവില്ല

ശ്രദ്ധേയന്‍ | shradheyan said...

അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി...
അരീക്കോടന്‍ മാഷേ: പരസ്യത്തിന് ചാര്‍ജ്ജ്‌ ഈടാക്കും കേട്ടോ... :)

കൂടെയുള്ളവര്‍