Sunday, December 13, 2009

ഉമിക്കരി

ഉമിക്കരിയും കോള്‍ഗേറ്റും
കൊമ്പുകോര്‍ത്ത് പല്ലു ഞെരിച്ച്
ഞാന്‍ ഞാനെന്ന് കയര്‍ത്ത്
കുളിമുറി മൂലയില്‍.

പഴങ്കഥ പതിഞ്ഞ് പതിഞ്ഞ്
ചുവന്ന് കറുത്തു പോയ
കുറ്റിപ്പല്ലുകളില്‍
ഉമിക്കരി ഉപ്പു ചേര്‍ത്തുരച്ച്
'പത പതാ പതച്ചാല്‍
പല്ലു മുത്താവില്ലെന്ന്'
കോള്‍ഗേറ്റിനെ പല്ലിളിച്ചു കാട്ടി
ഉമ്മാമ്മ.

ഒറ്റ വറ്റിനെ പെറ്റ
വയറിനു ചിതയൊരുക്കി,
കരിഞ്ഞു കരിഞ്ഞു തീര്‍ന്ന
മെയ്യഴകിനെ ചേര്‍ത്തുരച്ചാല്‍
വെള്ള തൂവെള്ളയാവുന്നതിന്റെ
രസതന്ത്രം തേടിയ
പഴയ ചിരിയോടെ ഞാന്‍.

സ്നേഹം ഇഴനെയ്ത
തുണിസഞ്ചിയില്‍
ഉപ്പിലിട്ടതും ഉമിക്കരിയും
ഒപ്പം
ഗള്‍ഫിന്റെ പവറൊന്നും
കുറയില്ലെന്ന കളിയാക്കലും.

കാര്യമാക്കേണ്ടെന്ന് അവള്‍
പഴഞ്ചനെന്നു മക്കള്‍
ഇനാമല്‍ പോകുമെന്ന് ഡോക്ടര്‍.

പല്ലുപുളിച്ചത്
മരണം കേള്‍ക്കാനെന്ന
നാട്ടറിവിനെ
ഉപ്പുമാങ്ങ തിന്നതിനാലെന്ന്
മറക്കാന്‍ ശ്രമിക്കവേ,
ടെലഫോണ്‍ കരഞ്ഞതും
ചില്ലുഭരണിയുടഞ്ഞതും
എന്‍റെ കരച്ചില്‍ പോലും
തൊടാതെ പോയ ഉമിക്കരി പോലെ
പൊടിഞ്ഞ് പൊടിഞ്ഞ്
കറുത്ത് പോയതും
കണ്ണിറുക്കിയടച്ചിട്ടും
ദു:സ്വപ്നമാവാതെ
നിഴലായങ്ങിനെ.

തേഞ്ഞ് തേഞ്ഞ് തീര്‍ന്നാലും
പഴങ്കഥ പതിഞ്ഞാലും
നെഞ്ചോടു ചേര്‍ക്കുമെന്ന്
കേട്ടപ്പോള്‍
വെറും വെറും പഴഞ്ചനെന്ന്
അവളും
മക്കളും
ഡോക്ടറും
കോള്‍ഗേറ്റും.

33 comments:

ശ്രദ്ധേയന്‍ | shradheyan said...

ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഒരു കവിത.

പകല്‍കിനാവന്‍ | daYdreaMer said...

പഴങ്കഥ പതിഞ്ഞ് പതിഞ്ഞ്
ചുവന്ന് കറുത്തു പോയ
കുറ്റിപ്പല്ലുകളില്‍
ഉമിക്കരി ഉപ്പു ചേര്‍ത്തുരച്ച്
'പത പതാ പതച്ചാല്‍
പല്ലു മുത്താവില്ലെന്ന്'
കോള്‍ഗേറ്റിനെ പല്ലിളിച്ചു കാട്ടി
ഉമ്മാമ്മ.

തേഞ്ഞ് തേഞ്ഞ് തീര്‍ന്നാലും
പഴങ്കഥ പതിഞ്ഞാലും
നെഞ്ചോടു ചേര്‍ക്കുമെന്ന് ഞാനും..!!

ശ്രീ said...

കൊള്ളാം മാഷേ

മുരളി I Murali Nair said...

''തേഞ്ഞ് തേഞ്ഞ് തീര്‍ന്നാലും
പഴങ്കഥ പതിഞ്ഞാലും
നെഞ്ചോടു ചേര്‍ക്കുമെന്ന്
കേട്ടപ്പോള്‍
വെറും വെറും പഴഞ്ചനെന്ന്
അവളും
മക്കളും''
ഞാന്‍ കൂടുതലെന്തു പറയാന്‍..!!!
വളരെ നന്നായി മാഷേ.... ഒരുപാട്..

ഹരീഷ് തൊടുപുഴ said...

ആശംസകൾ..

കുമാരന്‍ | kumaran said...

വെറും വെറും പഴഞ്ചനെന്ന്
അവളും
മക്കളും
ഡോക്ടറും
കോള്‍ഗേറ്റും.

നന്നായിട്ടുണ്ട്.

Rosh said...

ഉമിക്കരിയും കോള്‍ഗേറ്റും...ഇമ്മിണി വല്യ ഗമ കാണിച്ചു കോള്‍ഗേറ്റും,'സ്നേഹം ഇഴനെയ്ത
തുണിസഞ്ചിയില്‍ ഉമിക്കരിയും...കൊള്ളാം...ഇഷ്ട്ടപ്പെട്ടു..ദു:സ്വപ്നമാവാതെ
നിഴലായങ്ങിനെ പോകുന്ന ഉമിക്കരി,
തേഞ്ഞ് തേഞ്ഞ് തീര്‍ന്നാലും
പഴങ്കഥ പതിഞ്ഞാലും
നെഞ്ചോടു ചേര്‍ക്കുമെന്ന്
കേട്ടപ്പോള്‍ ,
പാവം ഉമ്മാമ്മസന്തോഷിച്ചു കാണണം..

ശ്രദ്ധേയന്‍ | shradheyan said...

പകലന്‍, ശ്രീ, മുരളി, ഹരീഷേട്ടന്‍, സാജന്‍, കുമാരന്‍, റോഷ്: വായനക്ക്, ആശംസകള്‍ക്ക് നന്ദി.

റോഷ്: ഉമ്മാമ്മയുടെ ആത്മാവ്‌ സന്തോഷിച്ചു കാണും എന്ന് തിരുത്താം ല്ലേ?

കണ്ണനുണ്ണി said...

കൊള്ളാം ട്ടോ ശ്രധേയാ

Rosh said...

ഹാ..താങ്കളുടെ വാക്കുകള്‍ക്കുള്ളിലെ വായനയും രസിച്ചിരിക്കുന്നു..(അങ്ങിനെയും തിരുത്താം..!)

ഭായി said...

ഉമിക്കരിയോ..??!! അതെന്താ സാധനം?!! :-)
നന്നായിട്ടുണ്ട്, മനോഹരം, ഇഷ്ടപെട്ടു!

Rare Rose said...

കൊള്ളാം.പഴമയുടെ നന്മ നെഞ്ചോട് ചേര്‍ക്കാനുള്ള മനസ്സ് കാണാം വരികള്‍..

Deepa Bijo Alexander said...

"ഒറ്റ വറ്റിനെ പെറ്റ
വയറിനു ചിതയൊരുക്കി,
കരിഞ്ഞു കരിഞ്ഞു തീര്‍ന്ന
മെയ്യഴകിനെ ചേര്‍ത്തുരച്ചാല്‍
വെള്ള തൂവെള്ളയാവുന്നതിന്റെ......."


സൂപ്പറായിട്ടുണ്ട്......!

ഹാരിസ്‌ എടവന said...

ഉഷാറായി കേട്ടോ

ആഭ മുരളീധരന്‍ said...

നല്ലൊരു കവിത. ചെറിയ ഇടവേള എടുത്തെങ്കിലെന്ത്. നന്നായി.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഒറ്റ വറ്റിനെ പെറ്റ
വയറിനു ചിതയൊരുക്കി,
കരിഞ്ഞു കരിഞ്ഞു തീര്‍ന്ന
മെയ്യഴകിനെ ചേര്‍ത്തുരച്ചാല്‍
വെള്ള തൂവെള്ളയാവുന്നതിന്റെ
രസതന്ത്രം തേടിയ
പഴയ ചിരിയോടെ ഞാന്‍.

വളര വളരെ ഇഷ്ടപ്പെട്ടു ഈ വരികള്‍ ... ഒഴുകി ഒഴുകി വന്നതോ നാവില്‍ ..അതോ നിനവില്‍ ഊതിക്കാച്ചി എടുത്തതോ ? മാറ്റുരക്കാനാവുന്നില്ല...

പഥികന്‍ said...

നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

ബിലാത്തിപട്ടണം / Bilatthipattanam said...

Old is Gold
വളരെ നന്ദായിരിക്കുന്നു കേട്ടൊ

ശ്രദ്ധേയന്‍ | shradheyan said...

കണ്ണനുണ്ണി, ഭായി, Rare Rose, Deepa Bijo Alexander, ഹാരിസ്‌ എടവന, ആഭ മുരളീധരന്‍, ശാരദനിലാവ്‌, പഥികന്‍, ബിലാത്തിപട്ടണം, ഹൃദയവിശാലന്‍ :

സ്നേഹം നിറഞ്ഞ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി... ഇനിയും വായനയും വിലയിരുത്തലുകളും പ്രതീക്ഷിക്കുന്നു.

thanseem said...

enkilum .. kaathirippinte platformil kompallukal veendum kaathirikkukayaavaam... umikkariye

റ്റോംസ് കോനുമഠം said...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

maithreyi said...

hi, nannayirikkunnu mashe..... saili kollam.

the man to walk with said...

ishtaayi..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നന്നായിട്ടുണ്ട്.. തുടരുക

മോഹനം said...

കോള്‍ഗേറ്റും...........!!!!!!!!!!!!!!!

വല്യമ്മായി said...

വളരെ നല്ല വരികള്‍

സെറീന said...

എത്ര പിഞ്ഞിയതെങ്കിലും
നെഞ്ഞോട് ചേര്‍ക്കാന്‍
ചിലതുണ്ടാവണം, ഉണ്ട്,
നന്നായി.

ശ്രദ്ധേയന്‍ | shradheyan said...

@സെറീന : എന്‍റെ ബ്ലോഗില്‍ സെറീനയുടെ ആദ്യ കമന്റ്. ആദരവോടെ സ്വീകരിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan said...

Ore കടല്‍,
റ്റോംസ് കോനുമഠം,
മൈത്രേയി,
the man to walk with,
പ്രവീണ്‍ വട്ടപ്പറമ്പത്ത്,
മോഹനം,
വല്യമ്മായി:

നന്ദി. നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്‍റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നത് ഞാനറിയുന്നു. തുടരാം. ഇനിയും വരുമല്ലോ?

മുഫാദ്‌/\mufad said...

മുമ്പേ കണ്ണോടിച്ചു പോയി .ഇപ്പോഴാണ് മനസ്സ് കൊണ്ട് വായിച്ചത്.എന്തോ വായിച്ചപ്പോ കായക്കൊടി ഓര്‍മ്മ വന്നു..തായ്യാകത്തിരിക്കുന്ന ഉമ്മാമയെയും...

സോണ ജി said...

വേറിട്ട കവിത........

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നീറി നീറി ഇല്ലാതാവുന്നവന്റെ നൊമ്പരങ്ങള്‍!നന്നായിരിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan said...

മുഫാദ്, സോണ, സഗീര്‍ : ഉള്ളറിഞ്ഞ വായനക്ക് നന്ദി.

പുതിയ പോസ്റ്റ്‌: 'കരിനാക്കി'ന് ഒരു വയസ്സ്

കൂടെയുള്ളവര്‍