Tuesday, March 23, 2010

പ്രാണന്റെ പാട്ട്

ഇത് കട്ടെടുത്ത പാട്ട്!

പശിമ വറ്റി വരണ്ടു പോയ
വയലിനൊപ്പം
തുടി കൊട്ടി പാടുന്ന
മലയന്റെ പാട്ട്.

ലാടമണിഞ്ഞ കുളമ്പുകള്‍
ആഞ്ഞാഞ്ഞു പതിഞ്ഞിട്ടും,
വീശിയെറിഞ്ഞ വിത്തിനെ
ഉദരത്തിലൊളിപ്പിച്ച്
വിള വിളയാന്‍
കള കളഞ്ഞ് കാത്തിരുന്ന
മണ്ണിന്റെ പാട്ട്.

ഒഴുക്ക് മുറിഞ്ഞ പുഴയെ നോക്കി
ചെകിളയൊടിഞ്ഞ മീനിനൊപ്പം
ചങ്കിടിപ്പ് താളം കൊട്ടുന്ന
വലക്കാരന്റെ പാട്ട്.

വാളയും വരാലും
കൂരിയും കാരിയും
തിമിര്‍ത്താടിയ ഓര്മ പേറി,
മെലിഞ്ഞുണങ്ങി
അലിഞ്ഞു തീര്‍ന്ന
ചാലടഞ്ഞ് കിനാവുറഞ്ഞ
നദിയുടെ പാട്ട്.

ഇനി
നിങ്ങള്‍ക്കും പറയാം
പാടി നടക്കാം,
ഇത് കട്ടെടുത്ത പാട്ടെന്ന്‍.

പാണനെ തന്നെയും തന്നേക്കാം
പശിയടക്കട്ടെ പാവം
പരദേശി കനിഞ്ഞെങ്കിലും!

23 comments:

ശ്രദ്ധേയന്‍ | shradheyan said...

പാണനെ തന്നെയും തന്നേക്കാം
പശിയടക്കട്ടെ പാവം
പരദേശി കനിഞ്ഞെങ്കിലും!

Pottichiri Paramu said...

kolllam ...

Unknown said...

പാണനെ തന്നെയും തന്നേക്കാം
പശിയടക്കട്ടെ പാവം
പരദേശി കനിഞ്ഞെങ്കിലും!

തലക്കെട്ട്‌ മനോഹരം

Junaiths said...

കളഞ്ഞു പോയ പാട്ടുകള്‍,കനവുകള്‍...
ശ്രദ്ധേയാ,കവിത ശ്രദ്ധേയം..

പള്ളിക്കുളം.. said...

ഇതു പൊള്ളാച്ചീന്ന് കയറ്റിയയച്ച പാട്ട്..
ഇത് തമിഴന്റെ ഡപ്പാൻ കൂത്ത്..

പട്ടേപ്പാടം റാംജി said...

പാണനെ തന്നെയും തന്നേക്കാം
പശിയടക്കട്ടെ പാവം
പരദേശി കനിഞ്ഞെങ്കിലും!

ശ്രീ said...

അവസാന വരികളില്‍ എല്ലാമുണ്ട്...

തബ്ശീര്‍ പാലേരി said...

വാക്കുകള്‍ മതിയാവില്ല അഭിനന്ദിക്കാന്‍,
കെട്ടിപ്പിടിക്കണം, നേരിട്ടാവട്ടെ.

എറക്കാടൻ / Erakkadan said...

കവിത പണ്ടെ എനിക്കലർജിയാണ​‍്‌.പക്ഷെ എന്നാലും ഞാനിതിലൊന്നെത്ത്‌ നോക്കിയപ്പോൾ ഒരിഷ്ടം തോന്നി. പക്ഷെ മൊത്തം ഈ കവിതയിൽ നിന്ന് എനിക്കു 13 "ഞ്ഞ" കിട്ടി. എന്നെ സമ്മതിക്കണം

Sulthan | സുൽത്താൻ said...

കരിഞ്ഞുണങ്ങുന്ന ജന്മങ്ങൾ ഇനിയും എത്രയോ പാട്ടിനായ്‌ കാതോർക്കുന്നു.

നല്ല വരികൾ

Sulthan | സുൽത്താൻ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രാണന്റെ പാണപ്പാട്ട് നന്നായിരിക്കുന്നു

ഭായി said...

ഉം... മനസ്സിലായി
പഴേ ഹിന്ദി സിനിമാ നടന്‍ പ്രാണ്‍. അങേരുടെ കയ്യില്‍ നിന്നും കട്ടെടുത്ത പാട്ടാണ് അല്ലേ!!

അതാ പ്രാണന്റെ പാട്ട് എന്ന് പേരിട്ടത് അല്ലേ!!

(നല്ല കവിത)

മുഫാദ്‌/\mufad said...

മെലിഞ്ഞുണങ്ങി
അലിഞ്ഞു തീര്‍ന്ന
ചാലടഞ്ഞ് കിനാവുറഞ്ഞ
നദിയുടെ പാട്ട്.

ഇതൊരു നൊമ്പരപ്പാട്ട്...
പാണപ്പാട്ട്...

jayanEvoor said...

നല്ല പാട്ട്..!

കട്ടെടുത്ത, പാണന്റെ പാട്ട്!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പാണനെ തന്നെയും തന്നേക്കാം
പശിയടക്കട്ടെ പാവം
പരദേശി കനിഞ്ഞെങ്കിലും!

പ്രാണനെ തന്നെയും തന്നേക്കാം
വീശിയടിക്കട്ടെ ഏവം
ഈ കട്ടെടുത്ത പാട്ട്

ശ്രദ്ധേയന്‍ | shradheyan said...

pottichiri paramu ,
മനോരാജ്,
റ്റോംസ് കോനുമഠം,
ജുനൈത്,
പള്ളിക്കുളം..,
പട്ടേപ്പാടം റാംജി,
ശ്രീ :

പ്രാണന്റെ പാട്ടിനു ചെവിയോര്‍ത്ത എല്ലാവര്ക്കും നന്ദി. വീണ്ടും വിലയിരുത്തലുകളുമായ് ഇതിലെ വരുമല്ലോ...

ശ്രദ്ധേയന്‍ | shradheyan said...

തബ്ശീര്‍ പാലേരി : ആവാലോ, അബുദാബിക്ക് വരട്ടെ? :)

എറക്കാടൻ : ഒടുവില്‍ 'പുജ്ഞം' തോന്നിയില്ലല്ലോ... :) നന്ദി ടാ..

Sulthan | സുൽത്താൻ,
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ :
വീണ്ടും വന്നതിനു നന്ദി...

ഭായി : എടാ, രഹസ്യം പരസ്യമാക്കല്ലേ... :) നന്ദീ ട്ടോ

മുഫാദ്‌/\mufad ,
jayanEvoor,
ഇസ്മായില്‍ കുറുമ്പടി ( തണല്‍) :
എപ്പോഴും വന്നു ഹൃദയം കൊണ്ട് കൂടെ കൂടുന്നതിന് നന്ദി.

സിനു said...

ഇതാണ് പാട്ട്..
കട്ടെടുത്ത പാട്ട്

OAB/ഒഎബി said...

അണ്ണാച്ചീടെ ലാറി വാളയാറും വഴിക്കടവും കഴിഞ്ഞിങ്ങോട്ട് വരാതാവണം.
പ്രവാസികള്‍ മുഴോനും നാടണയണം.

അപ്പോള്‍ പുത്യേ കുറേ പാണന്മാര്‍ പാടാന്‍ വരും.

ശ്രദ്ധേയന്‍ | shradheyan said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.. പുതിയ പോസ്റ്റ്‌ ജിഹാദ്

Sabu Hariharan said...

ഉഗ്രൻ!

Anonymous said...

അറിയണം സഹോദരാ.....
ഒരു ദിനം വരുന്നുണ്ട്.

അന്നു നീ കുളിക്കില്ല,
നിന്നെ കുളിപ്പിക്കും

നീ ഉടുക്കുകയില്ലാ,
നിന്നെ ഉടുപ്പിക്കും

നീ പള്ളിയില് പോകില്ലാ,
നിന്നെ കൊണ്ടുപോകും

നീ നിസ്ക്കരിക്കില്ലാ,
നിന്റെ മേല് നിസ്ക്കരിക്കപ്പെടും

നീ ഒന്നും ചോദിക്കില്ലാ,
നിന്നോട് ചോദിക്കപ്പെടും
അന്നു നിന്നെ ഒറ്റക്കാക്കി നിന്റെ സ്വന്തക്കാരും പോകും.
അത് വിധൂരത്തല്ല.അടുത്താണ്.വളരെ അടുത്ത്
ഇനി നിന്നു ചിന്തിക്കാന് നേരമില്ലാ...
വേഗം നന്മയിലേക്കു വരൂ
തൌബ ചെയ്യൂ.



nishadcholakkal@gmail.com

nishad said...

കാണ്മാനില്ലാ......

റംസാനില് 5 നേരം പള്ളിയില് വരികയും നോബ് അനുഷ്ടിക്കുകയും മറ്റു സല്ക്കറ്മങ്ങളും ചെയ്തവരെ റംസാനു ശേഷം പള്ളിയില് കാണ്മാനില്ലാ.....



കണ്ടു കിട്ടുന്നവര് എത്രയും വേഗം പള്ളിയില് എത്തിക്കാന് അപേക്ഷിക്കുന്നു.....



എന്ന്
പള്ളി ഖത്തീബ്







nishadcholakkal@gmail.com

കൂടെയുള്ളവര്‍