നൂറ്റാണ്ടുകള്‍ക്കപ്പുറം
അലമുറിച്ചൊഴുകിയടുത്തത്
തല കൊയ്യാനായിരുന്നില്ല,
കൈ കൊടുത്ത് കരയേറ്റിയത്
കഴുത്തറുക്കാനുമല്ല.
കൊടുത്തും വാങ്ങിയും
കരിക്കും കാരക്കയും
ഇണ ചേര്‍ന്നപ്പോള്‍
വിരിഞ്ഞതത്രയും വസന്തം.
ദാവണി ചുറ്റിയ പടിഞ്ഞാറന്‍ കാറ്റിന്
അത്തറിന്റെ സുഗന്ധം,
മെയ്ച്ചുവടിന്റെ തിരയിളക്കത്തിന്
അറബന മുട്ടിന്റെ താളം.
ബദ്റും ഉഹ്ദും* പടപ്പാട്ടുകളായ്
വീര ഹൃദയങ്ങളില്‍
വീരസ്യമാര്‍ത്തിരുന്നു അന്നും!
തലമുറകളുടെ
പാകപ്പെടലുകള്‍ക്കിപ്പുറം,
താടിയും തലപ്പാവും തീവ്രവാദിക്കപ്പലും
അറബിപ്പടയുടെ കാരക്ക ബോംബും,
കറുപ്പില്‍ വെള്ള പുതച്ച്
ലീഡ് ന്യൂസാക്കി
അദൃശ്യ വക്താവിന്റെ
അകിട് കറന്ന്
വായനക്കാരന് പകരുന്ന
വാര്‍ത്തകളുടെ തീരത്ത്,
ബ്രേക്കിംഗ് ന്യൂസില്‍ മുഖമടിച്ചു വീഴാതെ,
ഉടവാള് കൊണ്ട്
കരിക്ക് ചെത്തി കരം പിടിക്കുന്ന
നാട്ടുരാജാവിന്റെ വിളി കാത്ത്
നങ്കൂരമെറിയാന്‍ ഇടം തേടുന്നു
മറ്റൊരു മാലിക് ഇബ്നു ദിനാര്‍ !**
*ഇസ്ലാമിക ചരിത്രത്തിലെ രണ്ടു പ്രധാന പോരാട്ടങ്ങള്‍
**ഇന്ത്യയില്‍ ഇസ്ലാംമത പ്രബോധനത്തിനു
വന്ന ആദ്യ സംഘത്തിന്റെ നായകന്
34 comments:
ബദ്റും ഉഹ്ദും* പടപ്പാട്ടുകളായ്
വീര ഹൃദയങ്ങളില്‍
വീരസ്യമാര്‍ത്തിരുന്നു അന്നും!
കൊടുത്തും വാങ്ങിയും
കരിക്കും കാരക്കയും
ഇണ ചേര്‍ന്നപ്പോള്‍
വിരിഞ്ഞതത്രയും വസന്തം.
വസന്തത്തിനിയും വിരിയാതിരിക്കാനാവില്ല.
കൊടുത്തും വാങ്ങിയുമിരിക്കാതിരിക്കാനും
ആ വസന്തം ഇനിയും വന്നു ചേരാന്‍ സ്വയം വിളക്കാകുക സര്‍വ്വരും..
അദൃശ്യ വക്താവിന്റെ
അകിട് കറന്ന്
വായനക്കാരന് പകരുന്ന
വാര്‍ത്തകളുടെ തീരത്ത്,
ശബാനാ ആസ്മിക്ക് പോലും
ഒരു ഫ്ലാറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാണ്.
തലമുറകള്‍ക്കിടയിലൂടെ കൊഴിഞ്ഞു പോയത് ..
ശ്രദ്ധേയന്റെ പേനയും കടലാസും ഇണ ചേര്‍ന്നപ്പോള്‍ വിരിഞ്ഞതത്രയും വസന്തം.
ബ്രേക്കിംഗ് ന്യൂസില്‍ മുഖമടിച്ചു വീഴുന്നവരാണിന്നെല്ലാം.
സത്യം തേടുവാനുള്ള മനസ്സില്ലാതെ...
ആ ദിനാറിനു സ്റ്റാർ ഇട്ടതു നന്നായി..അല്ലെങ്കിൽ തെറ്റിദ്ധരിച്ചേനെ
വസന്തങ്ങൾ വിരിയട്ടെ ഇനിയും .
ആത്മ വിശുദ്ധിയുടെ ജിഹാദിനാൽ മനസു ശുദ്ധമാക്കി പ്രാർത്ഥിക്കാം
നന്നായി ഈ കവിത.
അവസാന വരികൾ
>>ഉടവാള് കൊണ്ട്
കരിക്ക് ചെത്തി കരം പിടിക്കുന്ന
നാട്ടുരാജാവിന്റെ വിളി കാത്ത്
നങ്കൂരമെറിയാന്‍ ഇടം തേടുന്നു
മറ്റൊരു മാലിക് ഇബ്നു ദിനാര്‍ !**
<<
എന്താണിവിടെ കവി അർത്ഥമാക്കിയിരിക്കുന്നതെന്ന് അറിയാൻ ആഗ്രഹം
കവിത നല്ല നിലവാരം പുലര്‍ത്തി ഒപ്പം ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു.
Nice...Congrats..!
കവിത എനിക്ക് പോവൂലാ ...:(
haa..kollam ..shradeyam
>> ദാവണി ചുറ്റിയ പടിഞ്ഞാറന്‍ കാറ്റിന്
അത്തറിന്റെ സുഗന്ധം,
മെയ്ച്ചുവടിന്റെ തിരയിളക്കത്തിന്
അറബന മുട്ടിന്റെ താളം.<<
മനോഹരമായ വരികള്‍,
അത്തറിന്റെ സുഗന്ധം കളഞ്ഞതും, അറബനമുട്ടിന്റെ ശബ്ദത്തിന് നെഞ്ചിടിപ്പിന്റെ ഈണം നല്കിയതും അദൃശ്യവക്താവാണോ.
നൂറ്റാണ്ടുകള്‍ക്കപ്പുറം
അലമുറിച്ചൊഴുകിയടുത്തത്
തല കൊയ്യാനായിരുന്നില്ല,
കൈ കൊടുത്ത് കരയേറ്റിയത്
കഴുത്തറുക്കാനുമല്ല.
നല്ല വരികൾ!
വസന്തം വരാനിരിക്കുകയല്ല
അത് ഇപ്പൊഴും എപ്പൊഴും
നമ്മോട് കൂടെ തന്നെയുണ്ട്.
കണ്ണടച്ച് ഇരുട്ടാക്കിയാൽ
വസന്തം കാണാനാകില്ല.
മുഖംമൂടികളും മതിൽക്കെട്ടുകളും
പണിതുയർത്തിക്കൊണ്ടിരുന്നാൽ
വസന്തം നമുക്കായി
കാത്തുനിൽക്കില്ല
കസ്തൂരിമാനിന്റെ ഗതിപോലെ
സ്വന്തം സുഗന്ധം തേടി
പുറത്തേക്ക് ദൃഷ്ടി പായിക്കരുതേ..!
കാട്ടിപ്പരുത്തി,
ഇസ്മായില്‍ കുറുമ്പടി ,
ചിന്തകന്‍ ,
junaith,
Manoraj,
തബ്ശീര്‍ പാലേരി,
OAB/ഒഎബി,
എറക്കാടൻ / Erakkadan,
ബഷീര്‍ പി.ബി.വെള്ളറക്കാട് ,
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍,
Faizal Kondotty,
കൂതറHashimܓ,
ചാണക്യന്,
CKLatheef,
jayanEvoor,
SimhaValan :
കവിത വായിച്ചു അഭിപ്രായം പങ്കുവെച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
വായനക്കാരുടെ ആസ്വാദന തലത്തെ ചുരുക്കി കളയാന്‍ താല്പര്യമില്ലാത്തതിനാലാണ് ബഷീര്‍ ഭായിക്ക് വിശദീകരണം വ്യക്തിപരമായി നല്‍കിയത്.
@സിംഹവാലന്‍: വസന്തം വിരിയാതിരിക്കാന്‍, അല്ലെങ്കില്‍ വിരിഞ്ഞതിനെ മൂടിവെക്കാന്‍ പുകമറ സൃഷ്ടിക്കുന്നവര്‍ക്കെതിരെയാണ് വരികള്‍. ചതിക്കുഴികളില്‍ വീഴാതെ തനിമയുള്ള സുഗന്ധം തിരിച്ചറിയാനും സ്വീകരിക്കാനുമാണ് ആഹ്വാനം.
താടിയും തലപ്പാവും തീവ്രവാദിക്കപ്പലും
അറബിപ്പടയുടെ കാരക്ക ബോംബും,
കറുപ്പില്‍ വെള്ള പുതച്ച്
ലീഡ് ന്യൂസാക്കി
അദൃശ്യ വക്താവിന്റെ
അകിട് കറന്ന്
വായനക്കാരന് പകരുന്ന
വാര്‍ത്തകളുടെ തീരത്ത്,
അദൃശ്യ വക്താവിന്റെ അകിടു കറക്കാന്‍ വിധിക്കപ്പെട്ട ന്യൂസ് റീഡര്‍മാര്‍ക്ക് സത്യം ചിന്തിക്കേണ്ട ആവശ്യം ഇല്ല.!
ശ്രദ്ധേയാ..
ശ്രദ്ധേയം!
നല്ല വരികള്‍..
കാലികം..
വാചാലം..
അര്‍ഥപൂര്‍ണം..
സലാം..
Nalla varikal...kollam...
nalla kavitha
kollaam.kaarakkayum karikkum ina chErnnundaaya palanirangalude vasanthaththe eka shubhravarnamaakkunnatharokke? kapalilulla kallanmaar koodiyaanallo.
ഞാന്‍ വരുന്നു, എന്റെ കഥകളുമായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ വരിക.
എന്റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
http://vayalpaalam.blogspot.com
നല്ല കവിത. കവിതയെ കുറിച്ച് വല്യ അറിവില്ലാത്ത ആളാണെ.. ക്ഷമിക്കുക. എന്നാലും ഇഷ്ട്ടപ്പെട്ടു.
നല്ല കവിത. ആശംസകള്‍
നന്നായിരിക്കുന്നു
"നൂറ്റാണ്ടുകള്‍ക്കപ്പുറം
അലമുറിച്ചൊഴുകിയടുത്തത്
തല കൊയ്യാനായിരുന്നില്ല,
കൈ കൊടുത്ത് കരയേറ്റിയത്
കഴുത്തറുക്കാനുമല്ല."
ഗംഭീര വരികള്‍ ..കാഴ്ചപ്പാട് ശ്രദ്ധേയം തന്നെ. ആദ്യ 9 വരികളുടെ ബാക്കി എഴുതി മറ്റൊരു കവിതയ്ക്ക് ശ്രമിക്കൂ. ലഗേ രഹോ ഷഫീ ഭായ്
ദാവണി ചുറ്റിയ പടിഞ്ഞാറന്‍ കാറ്റിന്
അത്തറിന്റെ സുഗന്ധം,
മെയ്ച്ചുവടിന്റെ തിരയിളക്കത്തിന്
അറബന മുട്ടിന്റെ താളം.
മനോഹരം..!
ദാവണി ചുറ്റിയ പടിഞ്ഞാറന്‍ കാറ്റിന്
അത്തറിന്റെ സുഗന്ധം,
മെയ്ച്ചുവടിന്റെ തിരയിളക്കത്തിന്
അറബന മുട്ടിന്റെ താളം.... വളരെ നന്നായിരിക്കുന്നു.. വളരെ ഇഷ്ട്ടപ്പെട്ട വരികൾ.. ഇങ്ങനെയുള്ള വസന്ത പൂരിതമായ ഒരു കാലം ഇനിയുമുണ്ടാകട്ടെ ഭാവുകങ്ങൾ..ആശംസകൾ
തെക്കനും വടക്കനുമുണ്ട്,
ഇടയിലെവിടെയൊക്കെയോ
തെക്കും വടക്കുമില്ലാത്ത ഞാനും.
കവിത മുഴുവന്‍ പാഥേയത്തില്‍ വായിക്കുമല്ലോ.
@ഹംസ,
»¦ മുഖ്താര്‍ ¦ ഉടരംപോയില്,
ഗീത,
സന്ദേഹി,
ഷുപ്പന്‍,
(SHEBBU),
Shukoor ചെറുവടി,
അമീന് വി സി ,
സലീല്‍ ഇബ്രാഹിം,
കുമാരന് ,
ഉമ്മുഅമ്മാർ :
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഇനിയും ഇതുവഴി വരുമല്ലോ.
പുതിയ കവിത 'ബാച്ചിലര്‍ റൂം'
പാഥേയത്തില്‍ വായിക്കുമല്ലോ.
പുതിയ കവിത : കളിയെഴുത്ത് വായിക്കുമല്ലോ.. :)
“കൊടുത്തും വാങ്ങിയും
കരിക്കും കാരക്കയും
ഇണ ചേര്‍ന്നപ്പോള്‍
വിരിഞ്ഞതത്രയും വസന്തം.“
മനോഹരം.
ഈ ഇലപൊഴിയുംകാലത്തിന്റെയറ്റത്ത് മറ്റൊരു വസന്തം ഉണ്ടാകട്ടെ... നമുക്ക് പ്രത്യാശിക്കാം.
good..
waiting for your next
നിങ്ങളുടെ വിമര്‍ശനവും വിശകലനവുമാണ് എന്റെ ഊര്‍ജം.
പുതിയ കവിത വായിക്കുമല്ലോ.
വാര്ത്തയാവാത്തവര്‍
Post a Comment