കടലമ്മ കള്ളിയെന്നായിരുന്നില്ല;
എഴുതിയത്,
കരളിലെ കിനാക്കളായിരുന്നു,
കരയോട് തിരയ്ക്കുള്ളതിനേക്കാള്
കടുത്ത പ്രണയമായിരുന്നു.
എന്നിട്ടുമവ മായ്ച്ചു കളഞ്ഞത്
എന്തിനെന്ന് ഇന്നുമെനിക്കറിയില്ല.
എനിക്കറിയില്ല,
നിന്നോര്‍മ്മയ്ക്ക് കൂട്ടായ്
കൊടുങ്കാറ്റ് വീശുന്നതും.
കള്ളക്കടല്‍ക്കാറ്റെന്നോതിയത്
അറിഞ്ഞു കാണും,
കൊതിച്ചിരിക്കുമവനും
എന്റേത് മാത്രമാം നിന് ഉച്ച്വാസമെങ്കിലും.
നീല വാനിന്റെ ശാപമോ,
നിര്‍ത്താതെ പെയ്യുന്ന മിഴിനീര് തുളളികള്‍.
ഇല്ല, എനിക്കറിയില്ല.
ചൊടിപ്പിച്ചിരിക്കാം;
ചെഞ്ചായമത്രയും
നിന് ചുണ്ടില്‍ നിറഞ്ഞതും
നീലിമ മുഴുവനായ്
മിഴികളില്‍ വിരിഞ്ഞതും.
എനിക്കറിയാവുന്നത് ഇത് മാത്രം,
കൊതിക്കപ്പുറം വിധിയുണ്ടെന്ന്.
ഈ ഉത്തരവും നിന്റേത് തന്നെ!
..
12 comments:
ദൂരെനിന്നും നീ അറിയുന്നുണ്ടാവും,
ഒന്നും തിരുത്തിയത് ഞാനല്ലെന്ന്....
എനിക്കറിയാവുന്നത് ഇത് മാത്രം,
കൊതിക്കപ്പുറം വിധിയുണ്ടെന്ന്.
സത്യം..
ധ്വനി പ്രധാനം കവിത. നന്നായി.
നല്ല വരികള്‍!
arokkeyo alla, nammal thanne... Nannayirikkunnu, Ashamsakal...!!!
ഈ ഉത്തരവും നിന്റേത് തന്നെ!
കൊതിപ്പിച്ചതും ചൊടിപ്പിച്ചതും കൊതിക്കപ്പുറത്തെ വിധിയിലൂടെ കരയിച്ചതും നീ തന്നെ ....ചില പരിഭവങ്ങള്‍ .....ഒടുവില്‍ ചില മുറിവുകള്‍ ...നന്നായിരിക്കുന്നു ....
ഈ കടുത്ത പ്രണയ കവിത കൊള്ളാം.
പ്രണയാക്ഷരങ്ങളെ വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി..
കവിത കൊള്ളാം.ആശംസകള്‍ ...
anik ishtay
പ്രണയ മനസ്സിനെ തലോടിയ എല്ലാവര്ക്കും നന്ദി...
Post a Comment