Saturday, August 22, 2009

പൊക്കിള്‍കൊടിയിലെ രക്തം

ഒരു പത്രവാര്‍ത്തയുടെ നൊമ്പരത്തില്‍ നിന്നും പിറന്നത്:

കലങ്ങിച്ചുവന്നെന്‍ കണ്ണിനും
വെന്തടിഞ്ഞ മാംസത്തിനും
അച്ഛന്റെ ചോരയുടെ മണമാണെന്ന്
മറന്നു കളഞ്ഞതാണോ അച്ഛന്‍?
കരച്ചിലിന്‍ പൂമുഖത്തും
ഞാന്‍ ചിരിച്ചല്ലേ ഉള്ളൂ എന്നും?

സ്നേഹം ചുരത്തിയ മുലക്കണ്ണ്
വിശന്നു വിളറിയ ചുണ്ടിലൂടെ
പറിച്ചെറിഞ്ഞപ്പോള്‍
അറിയാതെ കരഞ്ഞു പോയിരിക്കാം.

അല്ലാതെ,
കുഞ്ഞുടുപ്പിലെ വര്‍ണ്ണപ്പൂക്കള്‍
നിറം മങ്ങിയിട്ടും
അമ്മ ബാക്കിവെച്ചു പോയ
കരിമഷിക്കൂടൊഴിഞ്ഞിട്ടും
പരാതി പറഞ്ഞില്ലല്ലോ ഞാന്‍.

ഇടയ്ക്കെപ്പോഴോ
സ്കൂളിലേക്ക് പടിയിറങ്ങുമ്പോള്‍
തല താഴ്ത്തി, കണ്ണുചിമ്മി
കാത്തിരുന്നത് നേര്...
രാസ്നാദിപൊടിയില്‍ ചാലിച്ച
സ്നേഹത്തിന്‍ മുത്തം
മൂര്‍ദ്ധാവില്‍ പകരുന്നതോര്‍ത്തതല്ലാതെ,
പരിഭവമായിരുന്നില്ലല്ലോ അതൊന്നും.

ഭാരമായിരുന്നെങ്കില്‍
ഗര്ഭക്കൂടിലെ പട്ടുമെത്തയില്‍
പാഷാണമൊഴിച്ചെന്നാല്‍
പാലെന്നു കരുതി നൊട്ടിനുണഞ്ഞ്
പരലോകം പൂകിയേനെ ഞാന്‍.

----

18 comments:

ശ്രദ്ധേയന്‍ | shradheyan said...

എങ്ങിനെ കഴിയുന്നു..??!!!

സ്നേഹതീരം said...

മനസിൽ തട്ടുന്ന വരികൾ.

പാവപ്പെട്ടവന്‍ said...

സ്നേഹം ചുരത്തിയ മുലക്കണ്ണ്
വിശന്നു വിളറിയ ചുണ്ടിലൂടെ
പറിച്ചെറിഞ്ഞപ്പോള്‍
അറിയാതെ കരഞ്ഞു പോയിരിക്കാം.
ശരിയാണ് കരഞ്ഞിരിക്കാം മനോഹരം

വയനാടന്‍ said...

നന്നായിരിക്കുന്നു വരികൾ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അതെ, എങ്ങനെ സാധിക്കുന്നു?

സുജീഷ് നെല്ലിക്കാട്ടില്‍ said...

അതെ, എങ്ങിനെ കഴിയുന്നു..??!!!

steephengeorge said...

vayichu

താരകൻ said...

വിഷാദത്തിന്റെ ആ കറുത്തപക്ഷികളെ നെഞ്ചിൻ കൂട്ടിൽ നിന്ന് തുറന്നു വിടൂ.

ഷൈജു കോട്ടാത്തല said...

വായിക്കുന്നുണ്ട്
ഒന്നു കൂടി

yasir said...

nannavunnudu

ലേഖ said...

ആ കുഞ്ഞുമോളുടെ പൊള്ളിയ കൈതണ്ടയും ചെമന്ന കണ്ണും കണ്ടപ്പോള്‍ കരഞ്ഞു പോയിരുന്നു. കവിത വായിച്ചപ്പോള്‍ ബാക്കി കൂടി...

മുഫാദ്‌/\mufad said...

ഭാരമായിരുന്നെങ്കില്‍
ഗര്ഭക്കൂടിലെ പട്ടുമെത്തയില്‍
പാഷാണമൊഴിച്ചെന്നാല്‍
പാലെന്നു കരുതി നൊട്ടിനുണഞ്ഞ്
പരലോകം പൂകിയേനെ ഞാന്‍.

ഇനി സാധിക്കുമോ....?

ശ്രീ said...

നന്നായിരിയ്ക്കുന്നു...


ഓണാശംസകള്‍!

ബിനോയ്//HariNav said...

ഹൃദയത്തില്‍ മുള്ള് തറപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരുമ്പോള്‍ തോന്നുന്നത്..

നല്ല കവിത. ആശംസകള്‍ :)

അഭിജിത്ത് മടിക്കുന്ന് said...

"സ്നേഹം ചുരത്തിയ മുലക്കണ്ണ്
വിശന്നു വിളറിയ ചുണ്ടിലൂടെ
പറിച്ചെറിഞ്ഞപ്പോള്‍
അറിയാതെ കരഞ്ഞു പോയിരിക്കാം."

തീവ്രം!!!

ശ്രദ്ധേയന്‍ | shradheyan said...

വായിച്ച, നോവറിഞ്ഞ എല്ലാവര്ക്കും നന്ദി...

താരകന്‍: എന്തോ... അങ്ങിനെയെ പറ്റുന്നുള്ളൂ ...

smiley said...

ശരിക്കും ഫീൽ ചെയ്യുന്ന്നുണ്ടു... കീപ്‌ ഇറ്റ്‌ അപ്‌

കണ്ടതിൽ സന്തോഷം..

ചാറ്റല്‍ said...

ബ്ലോഗുകളുടെ ഓരംപറ്റി വരികയായിരുന്നു എല്ലാ കവിതകളും വായിച്ചു താങ്കളുടെ ആകുലതകള്‍ എനിക്ക് മനസ്സിലാവുന്നുണ്ട്, തീര്‍ച്ചയായും എല്ലാവര്‍ക്കും നോവും. ആസംസകള്‍

കൂടെയുള്ളവര്‍