തിരിഞ്ഞോടാനോങ്ങുകയാണ്,
ദൂരത്തിന്റെ അറ്റത്തെ പിറകോട്ടോടിക്കാന്‍
കുതിച്ചു പാഞ്ഞ വണ്ടിക്കാരന്‍.
ര്‍ ര്‍ ര്‍റെന്ന ആജ്ഞയ്ക്ക്
പൊടിമഴ തീര്‍ത്തു പാഞ്ഞ
കാളയ്കല്ല പിഴച്ചതെന്നു തീര്‍ച്ച.
കൈവിരലിനെ ആണിയാക്കാന്‍
കൈകേയി ഇല്ലെന്ന്
ചക്രം അലറി വിളിച്ചതാണ്.
തിരിഞ്ഞൊന്നു നോക്കാതെ
പാത മറന്ന്,
പാഥേയം വെടിഞ്ഞുള്ള
പാച്ചിലായിരുന്നു.
തകര്‍ന്നടിഞ്ഞപ്പോള്‍ തിരയുകയാണ്,
മുനയൊടിഞ്ഞ ആണിയും,
പൊടി വിഴുങ്ങിയ വഴിയടയാളവും!
തിരിഞ്ഞോടാനോങ്ങുകയാണ്,
വഴിയടഞ്ഞ വണ്ടിക്കാരന്‍!
4 comments:
മലയാള കവിതയില്‍ വായിക്കാത്തവര്‍ക്കായി.
വഴി അടയാളങ്ങള്‍ ജീവിതത്തില്‍ അത്യന്ത്യാപെക്ഷികമാണ്
Good work. Go aheade...
തിരിഞ്ഞോടണമെന്നു മോഹിക്കാനേ കഴിയൂ.
പാഥേയം മറന്നുള്ള ഈ ഓട്ടത്തിനിടയിൽ ഇത്തരം ഓർമ്മപ്പെടുത്തലുകൾ കേട്ടു നിൽക്കാൻ തന്നെ എനിക്ക് സമയമില്ല.
Post a Comment