ആത്മകഥ
നിറയെ
അക്ഷരത്തെറ്റുകളാണ്.
തിരുത്തിയിട്ടും
ശരിയാവാതെ
ജീവിതമെന്നത്
തെറ്റിക്കിടപ്പുണ്ട്.
അളന്നു മുറിച്ച
വാക്കുകളെ പോലും
നാണിപ്പിക്കുന്ന
ചില അക്ഷരങ്ങളുണ്ട്,
'ഛെ!'
നാവനങ്ങാതെ
നോവു പെരുത്ത്
കനത്തു പെയ്തു പോവുന്ന
ചില നെടുവീര്‍പ്പുകളുണ്ട്,
'ഹൊ!'
വിരാമത്തിനൊടുവില്,
വാക്കിനും
നാക്കിനുമൊതുങ്ങാത്ത
വാചാലതയുള്ള
കുറേ മൗനങ്ങളുമുണ്ട്!
19 comments:
എന്റേതു തന്നെ!
മൌനത്തിനിടയ്ക്കു വേറിട്ട് നില്ക്കുന്ന ഒരക്ഷരമുണ്ട്. "ഹും" '
നല്ല അടക്കമുള്ള വരികള്‍
തിരുത്തൂ, ശരിയാകും സംശയമേതുമില്ല. നല്ല വരികള്‍. Off Topic-താങ്കളുടെ കരിനാക്കിനെപ്പറ്റി ഞാന്‍ എന്റെ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.
“പാടാനോർത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ...”
ഒരു നെടുവീര്പ്പിലൊതുങ്ങുന്നത്..
'തിരുത്തിയിട്ടും
ശരിയാവാതെ
ജീവിതമെന്നത്
തെറ്റിക്കിടപ്പുണ്ട്'
ശരി തന്നെ
ശരിയാവും എന്ന് തോനുന്നില്ല
നിറയെ
അക്ഷരത്തെറ്റുകളാണ്.
തിരുത്തിയിട്ടും
ശരിയാവാതെ
ജീവിതമെന്നത്
തെറ്റിക്കിടപ്പുണ്ട്.
--സംശയമില്ല.
നന്നായി കവിത!
ജീവിതം നന്നായി പറഞ്ഞിരിക്കുന്നു.ഈ കുറഞ്ഞവരിയില്‍.
നന്നായി...അടക്കമുള്ള വരികള്‍.
ഇഷ്ടായി ...വളരെ നന്നായിരിക്കുന്നു
വാചാലതയുള്ള
കുറേ മൗനങ്ങളുമുണ്ട്!
--
മൌനത്തിന്റെ ലിപി നന്നയിരിക്കുന്നു
നിറയെ
അക്ഷരത്തെറ്റുകളാണ്.
ആത്മകഥയിലെ ഈ തിരിച്ചരിവ് നന്ന്
ഒരുപാടർത്ഥങ്ങടങ്ങിയ ചില മൗനങ്ങളും.
ആശംസകൾ.
Sulthan | സുൽത്താൻ
നെടുവീർപ്പിലടങ്ങിയ അക്ഷരത്തെറ്റുകൾ.
nalla kavitha......
നന്നായി എഴുതി
ഭാവുകങ്ങൾ
റ്റോംസ് കോനുമഠം,
maithreyi,
സുനില്‍ ജി കൃഷ്ണന്ISunil G Krishnan,
രാമചന്ദ്രന് വെട്ടിക്കാട്ട്,
ശ്രീ,
ഒഴാക്കന്.,
M.R.Anilan -എം. ആര്.അനിലന്‍,
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍,
Jishad Cronic™ ,
Thommy,
..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ് ,
ഭാനു കളരിക്കല്‍,
Sulthan | സുൽത്താൻ,
യൂസുഫ്പ,
perooran,
Sabu M H :
വായനയ്ക്കും വിലയിരുത്തലിനും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും കൂടെയുണ്ടാവുമല്ലോ.
പുതിയ കവിത : നഷ്ടവസന്തം
Post a Comment