ഓണപ്പൂക്കളോടൊപ്പം
ഉള്ളില്‍ വിരിയുന്നത്,
നാളേക്ക് വെച്ച പൂവിറുക്കരുതെന്ന്
മൗനമായ് കയര്‍ത്ത
തുമ്പച്ചെടിയോട്
പിണക്കമാണെന്ന് മുഖം വീര്‍പ്പിച്ച
തുമ്പപ്പൂ പോലൊരു പുഞ്ചിരി.
കണ്ണിറുക്കിയടക്കുമ്പോഴെല്ലാം
ഒഴുകിയെത്തുന്നത്
പെയ്തിറങ്ങിയ മിന്നല്‍ മഴയില്‍
ഒലിച്ചു പോയ പൂവട്ടിയും
നിറം മങ്ങിയ കുന്നിമണികളും.
ഇനിയൊരുനാളും
പൂക്കില്ലെന്നുറച്ച്
തുമ്പച്ചെടികളോടൊപ്പം
ഞാനുമുണ്ടിപ്പോഴുമീ തൊടിയില്‍!
18 comments:
അകാലത്തില്‍ പൊഴിഞ്ഞ പൂമൊട്ടുകളുടെ ഓര്‍മയ്ക്ക് മുന്നില്‍...
ശ്രദ്ധേയം..
ഇനിയൊരുനാളും
പൂക്കില്ലെന്നുറച്ച്
തുമ്പച്ചെടികളോടൊപ്പം
ഞാനുമുണ്ടിപ്പോഴുമീ തൊടിയില്‍
-അങ്ങനെയങ്ങ് തീരുമാനിക്കരുത്. വരികൾ നന്നായി!
ഇനിയൊരുനാളും
പൂക്കില്ലെന്നുറച്ച്
തുമ്പച്ചെടികളോടൊപ്പം
ഞാനുമുണ്ടിപ്പോഴുമീ തൊടിയില്‍!
ha...gruhaturathvam undakkunna kavitha..nannayi...thutatuka..
വെറും വെറുതെയുള്ള നഷ്ടങ്ങള്‍
ശ്രദ്ധേയം..
അവസാന വരികൾ വല്ലാതെ സ്പർശിക്കുന്നുണ്ട്..
പൂക്കാതിരിക്കാനാവുമെത്ര നാള്‍??
തുമ്പച്ചെടികളോടൊപ്പം
ഞാനുമുണ്ടിപ്പോഴുമീ തൊടിയില്‍!
പൂക്കാതിരിക്കുന്നതെങ്ങനെ? നേരമായാല്‍ പൂത്തേ തീരൂ.
നാളേക്ക് വെച്ച പൂവിറുക്കരുതെന്ന്
മൗനമായ് കയര്‍ത്ത
തുമ്പച്ചെടിയോട്
പിണക്കമാണെന്ന് മുഖം വീര്‍പ്പിച്ച
തുമ്പപ്പൂ പോലൊരു പുഞ്ചിരി.....
വരികളിൽ ആ പുഞ്ചിരി കാണാനാവുന്നുണ്ട്. ...!
ഒ എന്‍ വി സാറിനെ കടമെടുത്തോട്ടെ: വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍.........
ശ്രദ്ധേയാ നന്നായി
@അനൂപ്,
എം. ആര്‍.അനിലന്‍,
Jishad Cronic ,
Anonymous ,
റ്റോംസ് കോനുമഠം ,
സുനിൽ പണിക്കർ,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. ,
ഭാനു കളരിക്കല്‍ ,
Vinodkumar Thallasseri ,
Deepa Bijo Alexander ,
ahammedpaikat :
വിലയിരുത്തലുകള്‍ക്ക് നന്ദി. ഒപ്പം ഹൃദ്യമായ ഓണാശംസകളും.
nice
കവിത വായിച്ചു...
ഹൃദയംനിറഞ്ഞ ആശംസകള്‍!!
നാട്ടിൽ ഓണാഘോഷങ്ങൾ എല്ലാം പോയെങ്കിലും ഓണക്കവിതകൾക്കൊരു കുറവുമില്ല.ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ഗവേഷണം ചെയ്യ്യാത്തതെന്താ ആരും?അല്ലേ? നല്ല കവിത.
പൂ വിളി കേട്ടില്ല .
പൂക്കളുനര്ന്നില്ല
പൂമ്പാറ കുഞ്ഞുങ്ങളാരും
പൂക്കളിരുക്കാന്‍ വന്നില്ല
@ Raghunath.O,
Joy Palakkal ജോയ് പാലക്കല്‍,
S.V.Ramanunni,
Rasheed Punnassery
കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരുമല്ലോ.
Post a Comment