ലേബര്‍ റൂമിനു പുറത്തൊരു
വരണ്ട നടത്തമുണ്ട്.
അകത്തെ നിലവിളിയോടൊപ്പം
'ദൈവമേ'യെന്നു
പിടയുന്നൊരു ഹൃദയമുണ്ട്.
ചിരിക്കാതെ ചിരിച്ചും
ഇരിക്കാതെ ഇരുന്നും
പറയാതെ പറഞ്ഞും
ഒരു കുഞ്ഞിക്കരച്ചില്‍
തേടുന്നൊരു നോട്ടമുണ്ട്.
മണിക്കൂറുകള്‍ കൊണ്ട്
ഒരു ഗര്‍ഭകാലം പേറിയ
കണ്‍കോണിലെ നനവിന്റെ
പേരു തന്നെയാണച്ഛന്‍ !
![]() |
അച്ഛനും അമ്മയും പ്രബോധനത്തില്‍ |