Thursday, January 14, 2010

ഗ്രഹണം

കഴിഞ്ഞ വര്‍ഷത്തെ ഒരു കവിത ഈ ഗ്രഹണത്തിന് വീണ്ടും...


ഓര്‍മയുടെ വേലിയേറ്റമില്ലാത്ത
മറവിയുടെ തീരത്ത്
ഭൂതകാലത്തിന് ബലിയിടുമ്പോള്‍
ഉദയ സൂര്യന് ഗ്രഹണമേറ്റു.

മലയുടെ പച്ചയും
പുഴയുടെ നീലയും
പൂവിന്റെ മഞ്ഞയും ചുവപ്പും
ഊറ്റി കുടിച്ച്, കരിനിഴല്‍ ഛര്‍ദിച്ച്
രാഹു സൂര്യനെ വാരിപ്പുണര്‍ന്നു.

വേര്‍പാടിന്റെ വിങ്ങലിനൊടുവില്‍
കണ്ടുമുട്ടിയ ഇണകളെ പോലെ.

കറുത്ത പാടുകള്‍ ബാക്കി വെക്കാതെ
രാഹു പോയിട്ടും,
ഗ്രഹണം ബാധിച്ച ബലിക്കാക്കയുടെ
ചിറക്‌ തളര്ന്നതറിയാതെ
ചോറുരുള ഒരുക്കി, കൈത്താളമിട്ട്
മടുത്ത്‌, മരവിച്ച്
വര്‍ത്തമാനത്തില്‍ ഇപ്പൊഴും ഞാന്‍!


...

23 comments:

ശ്രദ്ധേയന്‍ | shradheyan said...

ഇല്ല... ഓര്‍മകളെ കൊല്ലാനാവില്ല....

വാഴക്കോടന്‍ ‍// vazhakodan said...

ചോറുരുള ഒരുക്കി, കൈത്താളമിട്ട്
മടുത്ത്‌, മരവിച്ച്
വര്‍ത്തമാനത്തില്‍ ഇപ്പൊഴും ഞാന്‍!

ഓര്‍മ്മകളെ കൊല്ലണ്ട. അത് വന്നുകൊണ്ടേയിരിക്കട്ടെ...

കൊള്ളാം ചങ്ങായീ...

വയനാടന്‍ said...

ഓര്‍മയുടെ വേലിയേറ്റമില്ലാത്ത
മറവിയുടെ തീരത്ത്
ഭൂതകാലത്തിന് ബലിയിടുമ്പോള്‍
ഉദയ സൂര്യന് ഗ്രഹണമേറ്റു....

ഒതുക്കമുള്ള വരികൾ
നന്നായിരിക്കുന്നു. ആശയത്തെക്കുറിച്ചു ഒന്നും പറയുന്നില്ല

ശ്രീ said...

"കറുത്ത പാടുകള്‍ ബാക്കി വെക്കാതെ
രാഹു പോയിട്ടും,
ഗ്രഹണം ബാധിച്ച ബലിക്കാക്കയുടെ
ചിറക്‌ തളര്ന്നതറിയാതെ
ചോറുരുള ഒരുക്കി, കൈത്താളമിട്ട്
മടുത്ത്‌, മരവിച്ച്
വര്‍ത്തമാനത്തില്‍ ഇപ്പൊഴും ഞാന്‍"

നന്നായിരിയ്ക്കുന്നു, മാഷേ. ആശംസകള്‍

Sureshkumar Punjhayil said...

Innu vavum, nale Grahanavum...!

Manoharamayirikkunnu... Ashamsakal...!!!

കണ്ണുകള്‍ said...

ശ്രദ്ധേയം

അഭിജിത്ത് മടിക്കുന്ന് said...

'naale' kaanam aa grahanam..

Good..

the man to walk with said...

ishtaayi

ഷൈജു കോട്ടാത്തല said...

വര്‍ത്തമാനങ്ങളില്‍
ജീവിയ്ക്കണം

ഭായി said...

###മലയുടെ പച്ചയും
പുഴയുടെ നീലയും
പൂവിന്റെ മഞ്ഞയും ചുവപ്പും
ഊറ്റി കുടിച്ച്, കരിനിഴല്‍ ഛര്‍ദിച്ച്###

അത് ശരിയാ ശ്രദ്ധേയാ..എല്ലാം കൂടി ചേര്‍ത്ത് കുടിച്ചാല്‍ ഛര്‍ദ്ദിക്കും...:-)

നല്ല കവിത ഇഷ്ടപ്പെട്ടു!

പള്ളിക്കുളം.. said...

ഇഷ്ടമയില്ല എന്നു പറഞ്ഞാൽ
ഈ കമന്റ് ഡിലീറ്റി
മുട്ടൻ തെറിപറയുമോ എന്ന ഭയത്താൽ..
ഇഷ്ടമായി എന്നു പറയുന്നു..
എന്നു പറഞ്ഞാലും പോരാ.. പെരുത്തിഷ്ടായി..

:)
:)

(ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് അറക്കുമല്ലോ.. അതാ..)

റ്റോംസ് കോനുമഠം said...

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

mukthar udarampoyil said...

കറുത്ത പാടുകള്‍ ബാക്കി വെക്കാതെ
രാഹു പോയിട്ടും,
ഗ്രഹണം ബാധിച്ച ബലിക്കാക്കയുടെ
ചിറക്‌ തളര്ന്നതറിയാതെ
ചോറുരുള ഒരുക്കി, കൈത്താളമിട്ട്
മടുത്ത്‌, മരവിച്ച്
വര്‍ത്തമാനത്തില്‍ ഇപ്പൊഴും ഞാന്‍!

ശ്രദ്ധേയന്‍ | shradheyan said...

അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി...

@പള്ളിക്കുളം: അതെന്തേ അങ്ങനെ പറഞ്ഞത്? എന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ? ഞാന്‍ ബാബുവല്ലല്ലോ, ശ്രദ്ധേയനല്ലേ? :)
ഇഷ്ടമാവുന്ന വിഭാവവുമായി വീണ്ടും വരാന്‍ ശ്രമിക്കാം.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു

പള്ളിക്കുളം.. said...

:)

റോസാപ്പൂക്കള്‍ said...

very good... congrats

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഭംഗിയുള്ള വരികള്‍ എന്ന് തോന്നിയതല്ലാതെ ... മറ്റൊന്നും എനിക്ക് മനസ്സിലായില്ല ചെങ്ങാതി ...

തെച്ചിക്കോടന്‍ said...

വായിച്ചു, കവിത ശരിക്കും മനസ്സിലായില്ല, എന്‍റെ ആസ്വാദന നിലവാരം കുറവായതായിരിക്കാം.

പച്ചമനുഷ്യൻ said...

പുഴയുടെ നീലയും

അപ്പൊൾ കായൽ എന്തു പറയും

ahammedpaikat said...

കവിതയും വഴങ്ങുമല്ലേ. നന്നായി. ആശംസകൾ

k.madhavikutty said...

മടുത്ത്‌, മരവിച്ച്
വര്‍ത്തമാനത്തില്‍ ഇപ്പൊഴും ഞാന്‍!

നന്നായി എഴുതുന്നുണ്ട്.ആശംസകള്‍

smiley said...

നാഡിയും ഞരമ്പും
മരവിപ്പിക്കുമ്പോള്‍ മാറ്റിവച്ച ചിലതങ്കിലും
ബാക്കിയിരിക്കട്ടെ
ആശംസകള്‍

കൂടെയുള്ളവര്‍