Monday, November 22, 2010

വെക്കേഷന്‍

മോനേ വാപ്പയെന്ന്
കൈചൂണ്ടി
ചുവന്ന ചുണ്ടില്‍
ചിരിക്കുന്ന പെണ്ണ്

എന്റെ മോനേയെന്ന്
വീര്‍പ്പുമുട്ടി
മൂര്‍ദ്ധാവ് നനയ്ക്കുന്ന
ഉമ്മയെ ശാസിച്ച് ഉപ്പ.

ഇറ്റിത്തീരാത്ത ഇറയെ
കണ്ണിലേറ്റി
ഉമ്മ ചൊരിഞ്ഞ്
വല്ല്യുമ്മ.

പെങ്ങള്‍ക്കൊപ്പം
വളര്‍ന്ന്
ചുരുള്‍മുടിത്തലപ്പിലെല്ലാം
പെറ്റുകിടക്കുന്ന അരിമുല്ല.

ഒരു കല്ലു കൊള്ളാന്‍
കൊതിക്കുന്നുവെന്ന,
കുഞ്ഞുനാളിലെ
കൊതിക്കെറുവിന്റെ
കുസൃതിപ്പാടുകള്‍
കാട്ടി ചിരിക്കുന്ന
നാട്ടുമാവിന്റെ പരിഭവം.

നിറഞ്ഞ കണ്ണിലെ
കാഴ്ചകളെ
കരളില്‍ പേറി
കനം തൂങ്ങിയിരിപ്പാണ്
വീണ്ടും.

16 comments:

ശ്രദ്ധേയന്‍ | shradheyan said...

പെട്ടെന്ന് കഴിഞ്ഞു പോയ അവധിക്കാലത്തിന്റെ ഓര്‍മയില്‍.

ജംഷി said...

നിറഞ്ഞ കണ്ണിലെ
കാഴ്ചകളെ
കരളില്‍ പേറി
കനം തൂങ്ങിയിരിപ്പാണ്
വീണ്ടും...............

ബഷീർ said...

താങ്കളുടെ നെഞ്ചിലെ വേദന എന്റെതുമായി
ഞാനുമൊരു പ്രവാസിയെന്നതിനാലാവാം

മൻസൂർ അബ്ദു ചെറുവാടി said...

നാട് വീട് കുടുംബം പിന്നെ പ്രവാസവും
നല്ല വരികള്‍

ബഷീർ said...

അവധിക്കാലത്തിന്റെ നല്ല സ്മരണകൾ കരളിലാവാഹിച്ച് കനം കുറക്കാൻ കഴിയട്ടെ..

സ്വാഗതം.

പദസ്വനം said...

ശോ!! ഇത് എന്നെയും നൊമ്പരപ്പെടുത്തി....
ഉള്ളറിഞ്ഞ വരികള്‍....

Unknown said...

നിറഞ്ഞ കണ്ണിലെ
കാഴ്ചകളെ
കരളില്‍ പേറി
കനം തൂങ്ങിയിരിപ്പാണ്
ആഴമുള്ള വരികള്‍

Anees Hassan said...

നാട്ടുമാവിന്റെ പരിഭവം
തീരില്ല ഒരിക്കലും

Kalavallabhan said...

കാഴ്ചകളെ കരളിൽ പേറുവനായിരുന്നല്ലോ ആ പോക്ക്. അല്ലേ ?
രണ്ടു തലയ്ക്കലും കനമൊരുപോലെ.

തബ്ശീര്‍ പാലേരി said...

മുത്തുകള്‍ നൂലിനാല്‍ കോര്‍ത്ത്‌ വെച്ച പോലെ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വീണ്ടുമൊരു തുറന്ന ജയിലേക്കുള്ള യാത്ര !
അവയവങ്ങള്‍ പൊഴിയുന്ന വേദന !
അന്ന് ആഴ്ചകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം
ഇന്നിപ്പോ ദിവസങ്ങള്‍ക്ക ആഴ്ചകളുടെ നീളം
നീളുന്ന കാത്തിരിപ്പ്‌............
(മോനെ വാപ്പയെന്ന്
കൈചൂണ്ടി
ചുവന്ന ചുണ്ടില്‍
ചിരിക്കുന്ന പെണ്ണ്)
ഇവിടെ
-'മോനേ വാപ്പ'എന്ന് -
കൊടുതിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ !

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സാരമില്ലെടാ.

അടുത്ത അവധി വരെ കാത്തിരിക്കുക.

Unknown said...

വെകേഷന്‍ നൊമ്പരപ്പെടുത്തുന്നു, പ്രവാസിയായത് കൊണ്ടാവാം. നല്ല വരികള്‍.

സാരമില്ല പ്രവാസം പ്രതീക്ഷ കൂടിയാണല്ലോ, കാത്തിരിപ്പിന്റെ സുഖം, നല്ല നാളെയെക്കുറിച്ചുള്ള മോഹങ്ങള്‍, സര്‍വ്വോപരി അടുത്ത അവധിക്കാലത്തെ കുറിച്ചുള്ള സുഖകരമായ സ്വപ്‌നങ്ങള്‍!

ശ്രദ്ധേയന്‍ | shradheyan said...

വായിച്ചു കൂടെ കൂടിയ ഏവര്‍ക്കും നന്ദി. ഇനിയും ഇത് വഴി കാണുമല്ലോ.

ശ്രദ്ധേയന്‍ | shradheyan said...

നിങ്ങളുടെ വിമര്‍ശനവും വിശകലനവുമാണ് എന്‍റെ ഊര്‍ജം.

പുതിയ കവിത വായിക്കുമല്ലോ.

വാര്ത്തയാവാത്തവര്‍

SUJITH KAYYUR said...

Nalla kavitha

കൂടെയുള്ളവര്‍