ഹലോ...
കേള്‍ക്കുന്നുണ്ടോ...
മിണ്ടാഞ്ഞിട്ടാണോ...
അടുക്കളച്ചൂടിന്റെ
നിശ്വാസങ്ങള്‍
കൊണ്ടെന്നെ
പെയ്യിക്കാന്‍ തന്നെയാണോ
നിന്റെ നോട്ടം?
ഗദ്ഗദങ്ങള്‍ നിറഞ്ഞ്
ചങ്കടഞ്ഞില്ലായിരുന്നെങ്കില്,
സങ്കടക്കടലിന്റെ
പ്രളയം വിതച്ച്
ഞാനെപ്പൊഴേ
തിമിര്‍ത്തു പെയ്തേനെ!
ഹലോ...
ഇനിയും നീ കേള്‍ക്കുന്നില്ലേ?
സാരമില്ലെന്ന്
അമര്ത്തിചിമ്മിയ
കണ്‍കോണിലെ
വജ്രത്തിളക്കത്തില്‍
എന്റെ വ്യഥ കൂടി
അലിഞ്ഞു തീരട്ടെ.
നോവു മറച്ചൊരു
പുഞ്ചിരി കൊണ്ട്
ആശ്വാസത്തിന്റെ
വസന്തമൊരുക്കാമെന്ന്
നിനക്കറിയാഞ്ഞിട്ടല്ലല്ലോ ?
ഹലോ...
കേള്‍ക്കുന്നുണ്ടോ
മിണ്ടാഞ്ഞിട്ടാണോ
ഹലോ...
ഇത്രയ്ക്ക് ബധിരമൂകമാണോ
നീ പോയ സ്വര്‍ഗം!
19 comments:
ചിലരങ്ങനെയാണ്... മറവി അനുഗ്രഹമാവുന്നതും അപ്പോഴാണ്...
എന്തായാലും നീ സൂക്ഷിച്ചോ :):)
വരികള്‍ തറയ്ക്കുന്നെടാ..കൊള്ളാം!
എല്ലാം കാണുന്നുണ്ടാകും ... കേള്‍ക്കുന്നുമുണ്ടാകും...
ചിലതിനു ഉള്ളിൽ തിങ്ങിയ ഗദ്ഗദമേ മറുപടിയായിട്ടുണ്ടാവൂ....
കേൾക്കാഞ്ഞിട്ടല്ല.. ഇതു സ്വർഗമെന്ന നിന്റെ ധാരണയിലാണെന്റെ സങ്കടം..
കേള്‍ക്കുന്നുണ്ട് പക്ഷെ മിണ്ടാന്‍ വയ്യ ..
ശ്രദ്ധേയാ... കൊള്ളാം
Super... Striking lines.. Keep it up
Touching!
ചിലരങ്ങിനെയാണ്..ഒരു വാക്കിന്റെ വേനലില്‍ നമ്മള് വാടി വീഴുന്നതറിയാതെ..
നല്ല വരികള്‍..ഒരു പാട് ഇഷ്ടമായി
കാര്യത്തില്‍ ബല്യ കാര്യം അവനവന്റെ കാര്യം തന്നെ..!
വരുതിയ്ക്കു പുറത്താണ്
Kettaalum midaan vaakkukal thirayunna janmangalundu...maunam vaachaalamaakunnath avariloodeyaanu
ഉത്തരം പറയണമെന്നുണ്ട്, പക്ഷെ....
zoooper....
aardramayittundu...... bhavukangal.....
അല്ല സ്വര്‍ഗത്തിലേക്ക് വിളിക്കാന്‍ ഇപ്പൊ കാള്‍ ചാര്‍ജ് കുറവുണ്ടോ? അതോ ഓഫര്‍ വല്ലതും ഉണ്ടോ? ആ നമ്പര്‍ ഒന്ന് കിട്ടീരുന്നെങ്കില്‍...
നന്നായിട്ടുണ്ട് ട്ടോ... :)
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
ഉള്ളുതൊട്ടു
ഗംഭീരമായി.
ഒരു പുഞ്ചിരികൊണ്ടു വസന്തമൊരുക്കാം.
എന്നിട്ടും.
Post a Comment