പിറകീന്നു
വിളിക്കല്ലേയെന്നു
ചട്ടം കെട്ടി
ഇറങ്ങിയപാടെ
വട്ടം ചാടിയത്
കറുത്ത കണ്ടന്.
ബസ്സിന്റെ
ടയര്‍ പഞ്ചറാവും
ആപ്പീസര്‍ക്ക്
വയറിളകും
അച്ചാരം പോലും
തിരിച്ചു കിട്ടാതെ
കച്ചോടം വെള്ളത്തിലാവും
പിറകില്‍
മീന്‍ മണമുള്ള
ഹോണ്‍ മുഴക്കത്തില്‍
ചതഞ്ഞരഞ്ഞൊരു
പൂച്ചക്കരച്ചില്‍.
അരികില്‍,
ദുശ്ശകുനമായ് വന്നു
കൊന്നില്ലേയെന്ന
കുറുഞ്ഞിക്കരച്ചില്.
കാണേണ്ടെന്നു
കണ്ണടച്ചപ്പോള്‍
അറിയാതെ
പുറത്തു വന്നത്
കറുകറുത്തൊരു
മ്യാവൂ!
16 comments:
ഇതുപോലൊന്ന് ഇവിടെയും കവിത വന്ന വഴിയെ കുറിച്ച് ഇവിടെയും :)
പാവം ശകുനം...അതിന്റെ ശകുനം എന്തായിരുന്നോ ആവോ
കവിത 'ശ്രദ്ധേയമായി'. :)
'ഇവിടെയും' 'അവിടെയും' വായിച്ചു. അല്ലായിരുന്നെങ്കില്‍ ഞാനും അതുതന്നെ കുറിക്കുമായിരുന്നു. ആ 'കറുകറുത്ത മ്യാവൂ' ഇഷ്ടമായി. അപ്പോള്‍ ആരായിരുന്നു കണ്ടന്? ആര്‍ക്കാണ് അവന് വട്ടം ചാടിയത്?
പാവം എന്റെ മ്യാവു എന്ത് പിഴച്ചു :(
കാണേണ്ടെന്നു
കണ്ണടച്ചപ്പോള്‍
അറിയാതെ
പുറത്തു വന്നത്
കറുകറുത്തൊരു
മ്യാവൂ!
നല്ല ശകുനം.........
ലതും കൊള്ളാം ദിതും കൊള്ളാം :-)
കൊട്ട് ഇങ്ങനെയുമാവാം. ഇതുമൊരു വിപ്ലവം തന്നെ..!!
മ്യാവൂ... മ്യാവൂ...
കൊള്ളാം.
പിറകില്‍
മീന്‍ മണമുള്ള
ഹോണ്‍ മുഴക്കത്തില്‍
ചതഞ്ഞരഞ്ഞൊരു
പൂച്ചക്കരച്ചില്‍. ഇഷ്ട്ട്യ്യായി!........
ആരാ ആ കറുകറുത്ത മ്യാവൂ..?
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി. ഇനിയും വരുമല്ലോ...
@ സോണി, അരുണോദയം:
ദുശ്ശകുനമെന്നു സ്വയം തോന്നുമ്പോള്‍ നമ്മളൊക്കെ മ്യാവൂ എന്ന് കരയാറില്ലേ?
അഭിപ്രായങ്ങള്‍ക്ക് നന്ദി.
പുതിയ കവിത: സൈക്കിള്‍ യജ്ഞക്കാരന്
ചിലര്‍ക്ക് പൂച്ചയെ കാണുന്നത് ദുശ്ശകുനം...
എത്ര പൂച്ചകള്‍ക്ക് മനുഷ്യനെ കാണുന്നത് ദുശ്ശകുനം എന്നറിയാന്‍ എന്താ ഒരു വഴി?
Post a Comment