Wednesday, June 27, 2012

പ്രവാസി














ബോസ്
ഫലസ്തീനിയാണ്.
രണ്ടരയിഞ്ചു കഷണ്ടിക്ക്
പിന്നില്‍ നര വാഴുന്നു.
മുഖം വല്ലാതെ ചുളിഞ്ഞിട്ടില്ല.
ഇടത്തേ കണ്ണിനു അരയിഞ്ചു താഴെ
ഒരു കടുമണി മറുകുണ്ട്.

അടുക്കളപ്പുകയുടെ
കണ്ണീര്‍ ചുവപ്പില്‍
കരച്ചിലൊളിപ്പിച്ച
പെണ്ണേ,
നിന്‍റെ പുരികത്തിനടുത്തെ
മറുകിന്റെ സ്ഥാനം
ഇടത്തായിരുന്നോ,
വലത്തായിരുന്നോ?

10 comments:

ശ്രദ്ധേയന്‍ | shradheyan said...

ഏറെ നാളുകളായി..... :(

ajith said...

അടുക്കളപ്പുകയുടെ കണ്ണീര്‍ ചുവപ്പില്‍ കരച്ചിലൊളിപ്പിച്ച പെണ്ണേ.....

പ്രവാസി

Yasmin NK said...

ലീവെടുത്ത് വീട്ടിപ്പോ...നേരത്തെ നിക്കുവിനോടും ഞാന്‍ ഇത് തന്നെയാ പറഞ്ഞത്.

ajith said...

ന്ന്ട്ട് മുല്ലേടെ ട്രാവല്‍ ഇന്‍ഡ്യ വഴി ഒരു ടൂറും അടിയ്ക്കൂ...അല്ലേ മുല്ലേ?

കല്യാണിക്കുട്ടി said...

അടുക്കളപ്പുകയുടെ
കണ്ണീര്‍ ചുവപ്പില്‍
കരച്ചിലൊളിപ്പിച്ച
പെണ്ണേ,
നിന്‍റെ പുരികത്തിനടുത്തെ
മറുകിന്റെ സ്ഥാനം
ഇടത്തായിരുന്നോ,
വലത്തായിരുന്നോ?



nice..................

Sidheek Thozhiyoor said...

ഇത്ര പെട്ടെന്ന് അതൊക്കെ മറന്നോ! ഉടനെ പോയി സംശയമൊന്നു തീര്‍ത്തെക്ക്.

Unknown said...

ഇടതും വലതും അല്ലാതെ പിന്നെ ഏതാണ്ണ്ടാ (പ്രന്ചിയെട്ടന്‍ )

ശ്രദ്ധേയന്‍ | shradheyan said...

:)

Shahida Abdul Jaleel said...

അടുക്കളപ്പുകയുടെ
കണ്ണീര്‍ ചുവപ്പില്‍
കരച്ചിലൊളിപ്പിച്ച
പെണ്ണേ,
നിന്‍റെ പുരികത്തിനടുത്തെ
മറുകിന്റെ സ്ഥാനം
ഇടത്തായിരുന്നോ,
വലത്തായിരുന്നോ?


അല്ല ഇത്രയും വേഗം അതെല്ലാം മറന്നോ? ഇടക്ക് പോയി വരുനതാണല്ലോ? പിന്നെന്തേ ...

Shahida Abdul Jaleel said...
This comment has been removed by the author.

കൂടെയുള്ളവര്‍