വിഷാദത്തിന് മേലെ
പതിച്ചു വെക്കാനാ.
കള്ളങ്ങളില്‍ നിന്നും
കടം കൊണ്ട പുഞ്ചിരിയത്രയും
ഒട്ടിയ കവിളിലെ ഉപ്പു പുരണ്ട്
ഒട്ടാതെ പോയതിനാലാ.
മീശമുളക്കാത്ത മുഖത്ത്
സ്ഫടികഗോലി പോലെ
തിളങ്ങുന്ന,
മയില്‍പീലി പോലെ
നിറമുള്ള
ഒന്നുണ്ടായിരുന്നു.
കാലത്തിന്റെ
മഷിത്തണ്ടു കൊണ്ടാരോ
മായ്ച്ചു കളഞ്ഞതിനാലാ.
നിറം മങ്ങിയ
സ്വപ്നങ്ങളും
നിറം ചേര്‍ക്കാത്ത
നന്മകളും പകരം തരാം,
കടമായെങ്കിലും
ഒരു പുഞ്ചിരി തരാമോ?
9 comments:
പുതുവര്‍ഷത്തില്‍ ആദ്യത്തേത്...
ശ്രദ്ധേയം
വളരെ ശ്രദ്ധേയം
പുഞ്ചിരി സ്റ്റോക്കില്ല....
പുതുവർഷാശംസകൾ
Oru punchiri tharamo. Sariyanu innu manushyanil ninnum aakunna onnnanu nalloru punchiri.
ഈ ഇന്‍സ്റ്റന്റ് യുഗത്തില്‍ പുഞ്ചിരിക്ക് പുഞ്ചിരി, കണ്ണീരിന് കണ്ണീര്....എല്ലാം റെഡിയായിട്ട് അങ്ങനെ നില്ക്കുകയല്ലേ...
പകരമൊന്നും വേണ്ട ........
ഒരായിരം പുഞ്ചിരി തരുന്നു.....
ശുഭാശംസകള്‍ ..........
പുഞ്ചിരി ധാരാളം കിട്ടും ..കൂടുതലും പ്ലാസ്റ്റിക് ആയിരിക്കും
നന്ദി, എല്ലാവര്ക്കും...
Post a Comment