ബാലചന്ദ്രന്‍
നീ പ്രഭാകരന്റെ മകനാണ്.
പുലിക്കുഞ്ഞ്.
മരണം ചരടില്‍ കോര്‍ത്ത്
കഴുത്തില്‍ തൂക്കിയവന്‍ .
നിന്റെ നോട്ടത്തിലും
പരിഭ്രമത്തിലുംഞങ്ങളൊരു ഭീകരനെ
വരഞ്ഞു വെച്ചിട്ടുണ്ട്.
ബാലചന്ദ്രന്‍
നീ അച്ഛന്‍റെ വഴിയെ
പോകണമെന്നത്
ഞങ്ങളുടെയും സ്വപ്നമാണ്.
അതിനാലാണ്
മാങ്ങാ ചുന നനവുള്ള
നെഞ്ചിന്‍ നടുവില്‍
പുലിയടയാളം പോലെ
അഞ്ചു കുഴികള്‍ തീര്‍ത്ത്
മരണത്തെ കയറ്റിവിട്ടത്.
ബാലചന്ദ്രന്‍
നീ അറിയുമോ,
മരണപ്പിടച്ചിലില്‍
നിന്നില്‍ നിന്നും തെറിച്ചുപോയ
റൊട്ടിക്കഷണത്തില്‍
പകച്ചിരിക്കുന്ന
ഉറുമ്പിനു നേരെയും
പൊട്ടാനിരിപ്പുണ്ട്, ഒരു തോക്ക്!
10 comments:
കമ്യൂണിസ്റ്റു ഭീകരര്‍ സാര്‍ ചക്രവര്‍ത്തിയെയും പിഞ്ചു കുഞ്ഞുങ്ങളെയും അറുകൊല ചെയ്തു; സിംഹള ഭീകരര്‍ പ്രഭാകരനെയും മക്കളെയും......
ചരിത്രം ആവര്‍ത്തിക്കുന്നു..... മനുഷ്യാവകാശം തുലയട്ടെ.... വിപ്ലവം ജയിക്കട്ടെ...
ഓര്‍ത്തോര്‍ത്ത് സങ്കടം വന്നു. ആ ഫോട്ടോകള്‍ കണ്ടശേഷം
so sad
കണ്ണേ മടങ്ങുക....
വാക്കുകൾ ഇല്ല :(
ഉജ്ജ്വലമായ കവിത.............. ഫോട്ടോയിലെ ആ ബാലന്റെ നോട്ടം മനസ്സില്‍ നിന്നും മായുന്നതേയില്ല
നീ അറിയുമോ,
മരണപ്പിടച്ചിലില്‍
നിന്നില്‍ നിന്നും തെറിച്ചുപോയ
റൊട്ടിക്കഷണത്തില്‍
പകച്ചിരിക്കുന്ന
ഉറുമ്പിനു നേരെയും
പൊട്ടാനിരിപ്പുണ്ട്, ഒരു തോക്ക് !
ഭരണകൂട ഭീകരതക്കും, പ(കാ)ട്ടാള ക്രൂരതക്കും മനുഷ്യന്റെ കണ്ണും കരളുമില്ല. ഈ രാക്ഷസീയയെ പറ്റി കുറിക്കാൻ ഏത് ഭാഷയിലാണ് വാക്കുകളുള്ളത് .
കവിതയും ചിത്രങ്ങളും നെഞ്ചു നീറ്റി
ഒരുപാടു നാൾ എന്നെ പിന്തുടർന്നതാണീ ചിത്രങ്ങൾ ..
കവിതയിലെ കൂട്ടുകാരാ സ്നേഹം .
Post a Comment