Friday, April 5, 2013

വിന്‍ഡോസിനുള്ളിലെ കാഴ്ചകള്‍












ചിലപ്പോള്‍ തോന്നും 
ഒരു പ്രിന്റ്‌ സ്ക്രീനെടുത്ത്
അരികും മൂലയും ക്രോപ്പ് ചെയ്ത്
വാളില്‍ പോസ്റ്റ്‌ ചെയ്യണമെന്ന്.
ചിലതപ്പാടെ സെലക്റ്റ് ചെയ്ത്
ഡിലീറ്റടിച്ചാലോ എന്നും!

സേവ് ചെയ്തു വെച്ചവ 
ഇടയ്ക്ക് ഓപണാക്കി നോക്കും,
അടുത്ത ഫയലില്‍
തെറ്റ് ആവര്‍ത്തിക്കില്ലെന്നുറപ്പിക്കും.
എന്നിട്ടും
പുതിയവ പിന്നെയും 
പഴയ ഫോള്‍ഡറില്‍ തന്നെ 
സേവ് ചെയ്യപ്പെടും!

മെമ്മറി കുറവാണെന്ന പരാതി 
വളരെ പഴയതാണ്.
ചിലത് മനപൂര്‍വം
ഹൈഡ് ചെയ്തതാണെന്നതും
മറച്ചു വെക്കും.
റീനെയിം ചെയ്തവ 
എനിക്ക് തന്നെ മാറിപ്പോവും.

ചില വൈറസുകളാണ്
ഫോര്‍മാറ്റ് ചെയ്യാനായെന്ന്
ഓര്‍മപ്പെടുത്തുന്നത്.
ഫയലുകള്‍ ഒളിച്ചു കളിച്ചും
പറയാതെ റീസ്റ്റാര്ട്ട് ആയും 
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.
ആന്റീ വയറസുകള്‍
നിസ്സഹായരാവും.
പക്ഷെ,
സോഫ്റ്റ്‌വെയറും ഡ്രൈവറും  
തപ്പിയെടുക്കുമ്പോഴേക്കും 
ഹാര്ഡ് ഡിസ്ക് തന്നെ 
അടിച്ചു പോയിരിക്കും!

ഗ്യാരണ്ടി കാര്‍ഡ് തിരയാന്‍ 
ഇത് കമ്പ്യൂട്ടറല്ലല്ലോ, 
ജീവിതമല്ലേ!

8 comments:

ശ്രദ്ധേയന്‍ | shradheyan said...

ന്യൂ ജനറേഷന്‍ ചിന്ത :)

ശ്രീ said...

കലക്കി, മാഷേ...

:)

ajith said...

ഫോര്‍മാറ്റ് ചെയ്യാറായി

Unknown said...

റിഫ്രഷ് ചെയ്യാം.., ഫോർമാറ്റ് ചെയ്യാൻ പറ്റുമോ..

DeepaBijo Alexander said...

:-)

സൗഗന്ധികം said...

എന്തെങ്കിലും ഒന്നു പെട്ടെന്നു ചെയ്യൂ...ഇത് ജീവിതമല്ലേ..?

പുതുമയുള്ള അവതരണം

ശുഭാശംസകൾ....

ദൃശ്യ- INTIMATE STRANGER said...

ഹ ഹ ന്യൂജെനരേശൻ :P
ഒന്ന് അഴിച്ചു പണിഞ്ഞു നോക്കൂ

ശ്രദ്ധേയന്‍ | shradheyan said...

അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും വായിച്ചു പോയവര്‍ക്കും നന്ദി.
നിര്‍ദേശങ്ങള്‍ തന്നവരെ തീര്‍ച്ചയായും പരിഗണിക്കും.

ഇനിയും പുതിയ വായനകള്‍ക്ക് ഇവിടെ വരണം.

കൂടെയുള്ളവര്‍