Saturday, November 23, 2013

ചാച്ചാജി ചിരിക്കുന്നു
















ഡാ എന്നും 
ഡീ എന്നും പേരുള്ള 
കുട്ടികളുണ്ട് 
പ്ലാറ്റ്‌ഫോമിലെ 
കടക്ക് മുന്നില്‍ 
റൊട്ടി ചൂണ്ടി 
കരയുന്നു. 
അല്പം ഞൊണ്ടുള്ള 
കടക്കാരന്‍ 
ഡാ എന്ന് അവനെയും 
ഡീ എന്ന് അവളെയും
കണ്ണുരുട്ടുന്നു.

നിര്‍ത്തിയിട്ട വണ്ടിയിലെ
ഏസി കമ്പാര്‍ട്ട്മെന്റില്‍
ടൈ കെട്ടിയൊരു
ഡാഡി
ഇതൊക്കെയും
ഫേസ്ബുക്കില്‍
അപ്ലോഡ്‌ ചെയ്യുന്നു.
ശിശുദിനമെന്ന്
ടാഗ് ചെയ്യുന്നു.

9 comments:

ശ്രദ്ധേയന്‍ | shradheyan said...

ശിശുദിനത്തില്‍

ajith said...

എല്ലാ ദിനവും ഒരു പേരിന് മാത്രം!

AnuRaj.Ks said...

Ellam oru snap shotinulla verum kazhchakal mathram.

ബൈജു മണിയങ്കാല said...

ദാരിദ്ര്യത്തിന് ഒരു ലൈക്‌ മാത്രം വേണമെങ്കി ടാഗും അത് ഷെയർ ഒരിക്കലും ചെയ്യാനില്ല

nawasatholy said...

പേരും വിലാസവുമില്ലാത്തയവര്‍ക്കൊപ്പം ഒരു റോസാ പുഷ്പവും പിടിച്ചു നമുക്കുമൊരു ഫോട്ടോ ...............

Vinodkumar Thallasseri said...

Good childrens' day post.

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ഡാഡിയുടെ റോള്‍ ഇവിടെ പൂര്‍ത്തിയാകുന്നു. ഒരു ലൈക്കോ ഷെയറോ ചെയ്യുന്നതോടെ നമ്മുടേതും..

സൗഗന്ധികം said...

മുഖ്യധാരയിലേക്ക്‌ അപ്‌ ലൊഡ്‌ ചെയ്യപ്പെടാത്തവർ




നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...

ഷംസ്-കിഴാടയില്‍ said...

ഇത് കൊള്ളാം ഡാഡി

കൂടെയുള്ളവര്‍