Tuesday, February 16, 2010

പീഡനം

ഒച്ചിനേക്കാള്‍ ഇഴച്ചിലെന്ന്
ചീവീടിനെക്കാള്‍ ഒച്ചയെന്ന്
കരിക്കട്ടെയെക്കാള്‍ കറുപ്പെന്ന്
ഈളു പോലെ മെലിഞ്ഞെന്ന്

പറഞ്ഞാലും പറഞ്ഞാലും
കേട്ട ഭാവം നടിക്കാതെ
തേരട്ട പോലെ ചുരുണ്ടതെന്തെന്ന്

നായവാലില്‍ കുഴലെന്തിനെന്ന്
വെണ്ടയ്ക്ക പോലെ മൂത്തിട്ടെന്തെന്ന്‍
ആന വല്ല്യുപ്പയ്ക്കായിരുന്നില്ലേയെന്ന്

കേട്ടാലും കേട്ടാലും
പഠിച്ചെന്നു പറയാതെ
പ്രതിമ പോലെ നില്‍ക്കുന്നതെന്തെന്ന് !

കറുത്താലും മെലിഞ്ഞാലും
കരിഞ്ഞുണങ്ങി കൊഴിഞ്ഞാലും
എനിക്കിവള്‍ കരളെന്ന്
ചെവിയോര്‍ത്ത മിഴിക്കോണില്‍
മങ്ങിത്തെളിഞ്ഞത് ,
കണ്ണുകളില്‍ പൂക്കാലെമെന്ന്
ചുണ്ടുകളില്‍ തേന്‍തുള്ളിയെന്ന്
കവിളുകള്‍ കണ്ണാടിയെന്ന്
കവിത പാടിയ നാവുണ്ട്
'എത്രയെന്ന് എത്രയെന്ന് '
ഉമ്മറക്കോലായില്‍
തട്ടാനും ത്രാസിനുമൊപ്പം!

31 comments:

ശ്രദ്ധേയന്‍ | shradheyan said...

ഏയ്‌.. ഞാനല്ല. :)

Anonymous said...

പേര് വളരെ അന്വർഥമാണെന്ന്,പകുതിവായിച്ചപ്പോഴേക്കും മനസ്സിലായി-മുഴുവനാക്കിയില്ല...

jamsheena said...

കാമ്പുള്ള ഒരു പെണ്‍പക്ഷ രചന. അഭിനന്ദനങ്ങള്‍ ശ്രദ്ധേയന്‍.

Anonymous ആഗ്രഹിച്ച
പീഡനം തരപ്പെട്ടില്ലായിരിക്കാം.

ഖാന്‍പോത്തന്‍കോട്‌ said...

nalla രചന അഭിനന്ദനങ്ങള്‍..!!

maithreyi said...

couldn't follow fully.

താരകൻ said...

ഇതിൽ കവിതയുടെ ഒരു സ്വർണ്ണതരി ഉണ്ട്,പക്ഷെ അതുകിട്ടുവാൻ അവസാനം വരെ അരിക്കണമെന്നു മാത്രം..“കയ്പു നീരെത്രയോ മോന്തികുടിച്ചു നാം ഇത്തിരി ശാന്തി തൻ ശർക്കര നുണയുവാൻ...“എന്ന് പണ്ട് കക്കാട് പാടിയതു പോലെ.” അനൊണിമസ് ഉദ്ദേശിച്ചത് ഒരു പക്ഷെ കവിയുടെ പേരാവാം..

ബിലാത്തിപട്ടണം / Bilatthipattanam said...

കൊള്ളാം..കേട്ടൊ

ഒഴാക്കന്‍. said...

എത്രയെന്ന്??

Anonymous said...

കണ്ണുകളില്‍ പൂക്കാലെമെന്ന്
ചുണ്ടുകളില്‍ തേന്‍തുള്ളിയെന്ന്
കവിളുകള്‍ കണ്ണാടിയെന്ന്
കവിത പാടിയ നാവുണ്ട്
'എത്രയെന്ന് എത്രയെന്ന് '
ഉമ്മറക്കോലായില്‍
തട്ടാനും ത്രാസിനുമൊപ്പം!

palam kadakkuvolam narayana. palam kadannal koorayana. good one.

പട്ടേപ്പാടം റാംജി said...

നല്ല പറയല്‍.

അഭിജിത്ത് മടിക്കുന്ന് said...

വായിച്ച് കമന്റാതെ പോകാന്‍ കഴിഞ്ഞില്ല.ആ ഒഴുക്ക് മൊത്തത്തില്‍ അനുഭവിച്ചു.ആംഗിളുകള്‍ ഒന്നില്‍ കൂടുതല്‍ ഉണ്ട് .

മുഫാദ്‌/\mufad said...

ആദ്യം

ഒച്ചിനേക്കാള്‍ ഇഴച്ചിലെന്ന്
ചീവീടിനെക്കാള്‍ ഒച്ചയെന്ന്
കരിക്കട്ടെയെക്കാള്‍ കറുപ്പെന്ന്
ഈളു പോലെ മെലിഞ്ഞെന്ന്

അനുഭവിക്കുമ്പോള്‍

കണ്ണുകളില്‍ പൂക്കാലെമെന്ന്
ചുണ്ടുകളില്‍ തേന്‍തുള്ളിയെന്ന്
കവിളുകള്‍ കണ്ണാടിയെന്ന്

ഒടുവില്‍
ഒരു കണക്കെടുപ്പ്.


അവളുടെ തേങ്ങല്‍ മുഴുവന്‍ കവര്‍ ചെയ്തിരിക്കുന്നു.നന്നായി.

ശ്രദ്ധേയന്‍ | shradheyan said...

Anonymous,
jamsheena,
ഖാന്‍പോത്തന്‍കോട്‌,
maithreyi,
താരകൻ,
ബിലാത്തിപട്ടണം,
ഒഴാക്കന്‍,
പട്ടേപ്പാടം റാംജി,
അഭിജിത്ത് മടിക്കുന്ന് :

ഉള്ളുതുറന്ന അഭിപ്രായങ്ങള്‍ക്ക് - വിമര്‍ശനങ്ങള്‍ക്ക്, അഭിനന്ദങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

കുമാരന്‍ | kumaran said...

good lines..

ചാറ്റല്‍ said...

കവിതയിലൂടെ ഒളിഞ്ഞിരിക്കുന്ന ഹിപോക്രിസിയെ തുറന്നു കാണിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു, മാത്രമല്ല നല്ല ഒതുക്കവും ഒഴുക്കുമുള്ള രചന, ഇഷ്ടാ ഇഷ്ടമായി .

രാമൊഴി said...

ഈ കവിതയ്ക്ക്‌ ഒരു സലാം!!

റ്റോംസ് കോനുമഠം said...

കേട്ടാലും കേട്ടാലും
പഠിച്ചെന്നു പറയാതെ
പ്രതിമ പോലെ നില്‍ക്കുന്നതെന്തെന്ന്

Vinodkumar Thallasseri said...

വളരെ നന്നായി, ചുരുക്കി പറഞ്ഞു. പറയേണ്ടതെല്ലാം.

വെഞ്ഞാറന്‍ said...

നന്നായിരിക്കുന്നു മാഷേ

Cm Shakeer(ഗ്രാമീണം) said...

അവസാനത്തെ വരിയും, കവിതയുടെ പേരും വീണ്ടും വായിച്ചപ്പോഴാണ് സത്യം പറഞ്ഞാല്‍ കവിതയുടെ ഗുട്ടന്‍സ് പിടികിട്ടിയത്.
എന്തായാലും പീഡനത്തിന്റെ കാര്യത്തില്‍ കവികളും മോശമല്ലന്ന് മനസ്സിലായി...

വാഴക്കോടന്‍ ‍// vazhakodan said...

ഈതെന്തായാലും നീയല്ലടാ,ഞാന്‍ വിശ്വസിച്ചു!
നന്നായിട്ടുണ്ട് ഗെഡീ...

ഏ.ആര്‍. നജീം said...

കുറേ കുറ്റങ്ങളും കുറവുകളും..പിന്നെ

കൂട്ടിക്കുറച്ച് ഗുണിച്ച് ഹരിച്ച് അവസാനം ഒരു കണക്കെടുപ്പും...!!

ശ്രദ്ധേയന്‍ | shradheyan said...

മുഫാദ്‌,
കുമാരന്‍ ,
ചാറ്റല്‍,
രാമൊഴി,
റ്റോംസ് കോനുമഠം,
Vinodkumar ,
വെഞ്ഞാറന്‍,
Cm Shakeer,
വാഴക്കോടന്‍ ,
ഏ.ആര്‍. നജീം :

അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി. വായനക്കാരുടെ തുറന്ന വിശകലനവും വിമര്‍ശനവും കൂടുതല്‍ മെച്ചപ്പെടാന്‍ എന്നെ സഹായിക്കും എന്ന് വിശ്വസിക്കുന്നു. ഇനിയും വരുമല്ലോ.

പള്ളിക്കുളം.. said...

പീഡനം,, പരപീഡനം.. :) കൊള്ളാം..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ത്രാസ്സില്‍ തൂങ്ങുന്നത്
പരിണയത്തിലെക്കെത്തിയ
കാലം കടന്ന , ചൂടും ചൂരും ചോര്‍ന്ന
മധുര പ്രണയവുമാകാം അല്ലെ ?
പൂവിട്ടു കായ്ച്ച പ്രണയങ്ങളും ഏതാണ്ടിതുപോലെ പതം പറയുന്നുണ്ട്

sm sadique said...

നല്ലിളം കവിത .പറഞ്ഞാലും പറഞ്ഞാലും കേട്ട ഭാവം നടിക്കാതെ ....

OAB/ഒഎബി said...

തട്ടാനും ത്രാസിനും ഒരു അവസാനമുണ്ടല്ലൊ.
പിന്നെ വീണ്ടും എന്തൊ എന്തെന്ന്?

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഇരുന്നു ചിന്തിച്ച്തെന്തെന്ന്
കമന്റെഴുതുകയെന്തെന്ന്
നല്ല കവിതയാണെന്ന്
എഴുതിവച്ചാല്‍ പോരെന്ന് ..

ശ്രദ്ധേയന്‍ | shradheyan said...

പള്ളിക്കുളം,
സുനില്‍ ‍‍‍പെരുമ്പാവൂര്‍,
sm sadique ,
OAB/ഒഎബി,
തണല്‍ :

ഗൌരവമാര്‍ന്ന വിലയിരുത്തലുകള്‍ക്ക് നന്ദി.

ശ്രദ്ധേയന്‍ | shradheyan said...

പുതിയ പോസ്റ്റ്‌ അമ്പ് തറച്ച ഹൃദയങ്ങള്‍ തൂങ്ങിയാടുമ്പോള്‍

Sabu Hariharan said...

'ചെവിയോര്‍ത്ത മിഴിക്കോണില്‍
മങ്ങിത്തെളിഞ്ഞത്'

ഇതൊഴിച്ച് ബാക്കിയെല്ലാം നന്നായി :)

കൂടെയുള്ളവര്‍