ഉമ്മമുടിയെ
ഏഴായ് ചീന്തിയ
സ്വിറാത്ത് പാലത്തിലാണ്
ഞാന്‍.
എനിക്ക് താഴെ
ലാവത്തിളപ്പിന്റെ
നരകക്കാഴ്ച.
പാമ്പ്
തേള്
പിശാചിന്റെ
ജടമുടിയാട്ടം.
നേര്‍ത്ത് നേര്‍ത്തൊരു
നൂല്‍വെളിച്ചം പോലെ
പാലം, നൂല്പാലം.
പാലത്തിനപ്പുറം
സ്വര്‍ണത്തിളക്കത്തിന്റെ
സ്വര്‍ഗക്കാഴ്ച.
പാല്
തേന്‍
മാലാഖമാരുടെ
അറബനത്താളം.
വിരലൊന്നു നീട്ടി
സ്വര്‍ഗം തൊട്ടു.
ഇക്കിളിയാക്കല്ലെയെന്ന
തുലുങ്കിയാട്ടം* .
കൊട്ടന്‍ചുക്കാദിയുടെ
കസ്തൂരി മണം.
കാലച്ചുളിവിന്റെ
കാരക്ക മധുരം.
പള്ളിമിനാരത്തില്‍
പ്രവാചക സാക്ഷ്യം.
പാന്റീന് മണമുള്ള
മൂര്‍ദ്ധാവില്‍
മുലപ്പാല്‍ ചൂടുള്ള
മുത്തം.
കനിഞ്ഞു പെയ്ത
കണ്ണീര്‍മഴയില്‍
കുതിര്‍ന്നമരുന്ന
അഗ്നിച്ചിറകുകള്‍.
സ്വര്‍ഗം പുണര്‍ന്ന്
ഉറങ്ങുകയാണ്
ഞാന്‍.
* തുലുങ്കി: മലബാര്‍ മേഖലയിലെ സ്ത്രീകള്‍ കാതില്‍ അണിഞ്ഞിരുന്ന ആഭരണം.
42 comments:
എല്ലാ അമ്മമാര്‍ക്കും, മക്കള്‍ക്കും.
ഒപ്പം പുതുവര്‍ഷാശംസകളും.
കവിതയ്ക്ക് അമ്മ മനം ,
അമ്മ മണം ...
വിജയീഭ:വ
(അമ്മയുടെ അനുഗ്രഹം)
ഒപ്പം പുതുവത്സരാശംസകളും.
നല്ല കാഴ്ചകള്‍ ............
പുതുവത്സരാശംസകളും.
പൊട്ടന്ചുക്കാദിയുടെ
കസ്തൂരി മണം.
കാലച്ചുളിവിന്റെ
കാരക്ക മധുരം.
പള്ളിമിനാരത്തില്‍
പ്രവാചക സാക്ഷ്യം.
നല്ല ചിന്ത, വ്യത്യസ്ഥം..
ഓരോ വരികളും ഓരോ ചിന്തകള്‍
നന്നായി. ആശംസകള്‍
ഇത് കലക്കി...
നറുമണം നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു..
ഉമ്മമുടിയെ എഴായ് ചീന്തിയ..
അര്‍ത്ഥവത്തായ വരികള്‍..ആശംസകള്‍
പിന്നെ "പൊട്ടന്"ചുക്കാദിയല്ല..കൊട്ടംചുക്കാദിയാണ്.
ഇസ്മായില്‍ കുറുമ്പടി (തണല്‍),
മുല്ല ,
MyDreams ,
moideen angadimugar,
ചെറുവാടി,
junaith :
വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി.
@ആറങ്ങോട്ടുകര മുഹമ്മദ് : തെറ്റ് ചൂണ്ടിക്കാട്ടിയതിനും അഭിപ്രായത്തിനും നന്ദി. തിരുത്തിയിട്ടുണ്ട്. അതുകൊണ്ട് പ്രാസം ഒത്തുകിട്ടി :)
എന്തോ, അത്രക്കങ്ങോട്ട് പിടിച്ചില്ല. ഇനിയും വരാം
ഉമ്മ എന്ന ഉണ്മ..
പുതുവത്സരാശംസകള്‍!
കനിഞ്ഞു പെയ്ത
കണ്ണീര്‍മഴയില്‍
കുതിര്‍ന്നമരുന്ന
അഗ്നിച്ചിറകുകള്‍
വരികളില്‍ തന്നെ ഒരു തിളക്കം.
മുഴുവനായും പിടികിട്ടീല്ലാട്ടൊ!
എന്റെ മണ്ടത്തല തന്നെ :(
@ യാഥാസ്ഥിതികന് ,
നിശാസുരഭി :
സത്യസന്ധമായ അഭിപ്രായങ്ങള്‍ക്ക് നന്ദി. പ്രശ്നം നിശാസുരഭിയുടെ തലയുടെതല്ല . എന്റെ ആശയ സംവേദന ക്ഷമതയുടെതാണ്. വിഷയം ഇസ്ലാമിക ദാര്‍ശനിക തലത്തിലുള്ളത് കൂടിയായപ്പോള്‍ പലരും കണ്‍ഫ്യൂഷനായി :)
@ കലാം,
റ്റോംസ് :
വരവിനും വായനയ്ക്കും നന്ദി.
ശരിയ്ക്കും സ്വിറാത്ത് പാലം കടന്ന് പോകാനാവട്ടെ...... നല്ല കവിതയാണ്. പുതുവൽസരാശംസകൾ!
കൊള്ളാം...
കനിഞ്ഞു പെയ്ത
കണ്ണീര്‍മഴയില്‍
കുതിര്‍ന്നമരുന്ന
അഗ്നിച്ചിറകുകള്‍.
പുതുവത്സരാശംസകള്‍
ആധുനികം സ്റ്റൈലില്‍ ആണല്ലോ...! മുറിച്ചു മുറിച്ചുള്ള എഴുത്ത് കവിതയുടെ ഒഴുക്ക് കുറച്ചത് പോലെ തോന്നി.
എഴുതൂ...എല്ലാവിധ ആശംസകളും.
ആധുനികം സ്റ്റൈലില്‍ ആണല്ലോ...! മുറിച്ചു മുറിച്ചുള്ള എഴുത്ത് കവിതയുടെ ഒഴുക്ക് കുറച്ചത് പോലെ തോന്നി.
എഴുതൂ...എല്ലാവിധ ആശംസകളും.
അമ്മ മനസ്സേ നിനക്ക് പ്രണാമം...!!
നിന്നിലാണ് അഭയം, നിന്നിലാണ് സ്വസ്ഥം, നിന്നിലാണ് വിജയം.. നീ തന്നെ സ്വര്‍ഗ്ഗം, നീ ചൂണ്ടും സ്വര്‍ഗ്ഗം..!!!
കനിഞ്ഞു പെയ്ത കണ്ണീർമഴ.....!
ഞാനിനി സ്വര്‍ഗം പുണര്‍ന്നു ഉറങ്ങാന്‍ നോക്കട്ടെ..
@ M.R.Anilan -എം. ആര്.അനിലന്‍,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം ബിലത്തിപട്ടണം,
Kalavallabhan,
നാമൂസ് ,
വെഞ്ഞാറന് ,
അക്ബര്‍,
സിദ്ധീക്ക.. : കവിത ആസ്വദിച്ച ഏവര്‍ക്കും നന്ദി. ഇനിയും കാണുമല്ലോ..
@ വരയും വരിയും : സിബു നൂറനാട് : അങ്ങിനെയൊന്നും കരുതി എഴുതിയതല്ല. എഴുതി വന്നപ്പോ അങ്ങനെയായി :)
അടുത്ത പ്രാവശ്യം കൂടുതല്‍ ശ്രദ്ധിക്കാം. അഭിപ്രായത്തിന് നന്ദി.
മൂര്‍ദ്ധാവ് എന്ന് തിരുത്തുക.
മനോഹരമായ ഒരു കവിത തന്നതിന് നന്ദി...
@hAnLLaLaTh : നന്ദി ഹന്ല..., നല്ല വാക്കുകള്‍ക്കും അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയതിനും.
ശ്രദ്ധേയനും ശ്രദ്ധേയയ്ക്കും ശ്രദ്ധേയനെയും ശ്രദ്ധേയയെയും ശ്രദ്ധിക്കുന്നവര്‍ക്കും ആശംസകള്‍!
മനോഹരമായ കവിത. സാധാരണ ഉപയോഗിക്കാത്ത വാക്കുകള്‍ ശ്രദ്ധേയം.
വരാന്‍ വൈകി..
വെറുതെയല്ല..!
കവിത ഉള്ളിലുള്ളവനേ,
കവിത മനസ്സിലിറ്റൂ..
ഇനി എന്നും വരും..!
മനസ്സിലായതോണ്ടസ്സലായിട്ടുണ്ട് ട്ടൊ.
വ്രത്തവും കടന്നെത്തുന്ന ഉന്നതചിന്തകള്‍!
ഇനിയും വരാം ,ആശംസകള്‍
എന്തു പറയാന്‍ ....
സസ്നേഹം
വഴിപോക്കന്
നല്ല സ്വപ്നങ്ങൾ.
മാതൃപാദം കവിത വായിച്ചു . അകലെ നിന്ന് സ്വര്‍ഗ്ഗവും നരകവും കണ്ടു .ബാക്കി കണ്ഫ്യൂഷന് ആയി .
പിന്നെ എനിക്ക് തന്ന പ്രോത്സാഹനം ശ്രദ്ധേയമായി കേട്ടോ .ഒത്തിരി നന്ദി .
Varikal manoharam
മാതാവിന്റെ കാല് കീഴിലാണ് സ്വര്‍ഗമെന്ന പ്രവാചക സാക്ഷ്യം. അരണ്ട വെളിച്ചത്തില്‍ നീണ്ടു കിടക്കുന്ന സ്വിറാത്ത് പാലത്തിനപ്പുറം നരകവും സ്വര്‍ഗ്ഗവും, ഇക്കര
കോട്ടം ചുക്കാദിയും പാല് മുത്തവും സൂക്ഷിച്ച വൃദ്ധ സദനം. നടക്കാം നമുക്കൊന്നായ് സ്വര്‍ഗം പുല്കിയുറങ്ങാന്. ഹോ ശ്രദ്ധേയന്‍ സുപ്പര്‍... അഭിനന്ദനങ്ങള്‍.
മാതാവിന്റെ കാല് കീഴിലാണ് സ്വര്‍ഗമെന്ന പ്രവാചക സാക്ഷ്യം. അരണ്ട വെളിച്ചത്തില്‍ നീണ്ടു കിടക്കുന്ന സ്വിറാത്ത് പാലത്തിനപ്പുറം നരകവും സ്വര്‍ഗ്ഗവും, ഇക്കര
കോട്ടം ചുക്കാദിയും പാല് മുത്തവും സൂക്ഷിച്ച വൃദ്ധ സദനം. നടക്കാം നമുക്കൊന്നായ് സ്വര്‍ഗം പുല്കിയുറങ്ങാന്. ഹോ ശ്രദ്ധേയന്‍ സുപ്പര്‍... അഭിനന്ദനങ്ങള്‍.
ഇതു സ്വന്തമായുള്ള പരിപാടിയോ ഒരു കൂട്ടുസംരംഭമോ
@ nkrumari : ചോദ്യം മനസ്സിലായില്ലല്ലോ :(
നന്നായി...ഇനിയും വരാം..
ആഹാ അമ്മയെന്ന സത്യം...സ്വർഗ്ഗത്തേക്കാൾ മഹത്തരം...
നേര്‍ത്ത് നേര്‍ത്തൊരു
നൂല്‍വെളിച്ചം പോലെ മനോഹരം..!!
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പ്രോത്സാഹനങ്ങള്‍ നല്കിയ എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നന്ദി.
ഒരു പുതിയ കവിത കൂടി : സ്വര്‍ഗത്തിലേക്കൊരു വിളി
Post a Comment