മാരുതന്‍ പാടുന്നുവോ...
മന്ദമാരുതന് പാടുന്നുവോ...
നിന്മുടിയിഴകളില്
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ..
പോക്കിളം വെയില് ചുവപ്പിച്ച പൂമുഖം
വാടാതെ കാത്തിടാമെന്നെന്‍ മനോഗതം
അറിയാതെ പോയി നീ...
കാണാതെ പോയി നീ...
പുറമെ ചിരിച്ചവര്‍ ഒളിപ്പിച്ച പൊയ്മുഖം
പുറമെ ചിരിച്ചവര്‍ ഒളിപ്പിച്ച പൊയ്മുഖം
മാരുതന്‍ പാടുന്നുവോ...
മന്ദമാരുതന് പാടുന്നുവോ...
നിന്മുടിയിഴകളില്
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ...
മന്ദമാരുതന് പാടുന്നുവോ...
നിന്മുടിയിഴകളില്
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ...
ഉള്ളം പിളര്‍ന്നാഴം തേടിയ അളവുകോല്‍
ഉള്ളവനെ തേടി നീയും പറന്നു പോയ്
നീറിപ്പുകഞ്ഞു ഞാന്‍....
വാടിക്കരിഞ്ഞു ഞാന്‍...
പൂക്കാതെ പോയൊരാ പൂമരച്ചില്ല പോല്‍
പൂക്കാതെ പോയൊരാ പൂമരച്ചില്ല പോല്‍
മന്ദമാരുതന് പാടുന്നുവോ...
നിന്മുടിയിഴകളില്
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ...
---------------------------------------
സംഗീതം, ആലാപനം : സുഹൈല്‍ ചെറുവാടി
നിന്മുടിയിഴകളില്
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ...
---------------------------------------
സംഗീതം, ആലാപനം : സുഹൈല്‍ ചെറുവാടി
29 comments:
ഒരു മോഹമായിരുന്നു ഗസലെഴുത്ത്. കഴിയുമെങ്കില്‍ ഒരു ഗസല്‍ ആല്‍ബം. ഒരു ചെറിയ തുടക്കമാണിത്. ഇടയ്ക്കിടയ്ക്ക് ഞാന്‍ വരും; ഇതുപോലെ ചില വരികളുമായി. എന്റെ സ്വപ്നസാക്ഷാത്കാരം വരെ.
ആഹാ...മനോഹരമായി...ഗസലുകളെ പ്രണയിക്കുന്ന എനിക്കിത് വേറിട്ട കാഴ്ചയായി...ഓർമ്മകൾ തേങ്ങിയതു പോലെ...ആശംസകൾ
നല്ല വരികൾ
പാടികേൾക്കണം, അപ്പോഴേ ....
മനോഹരം. എല്ലാ ആശംസകളും..
നേരത്തെ കവിത.ഇപ്പോ ദേ ഗസല്‍...
എന്താ ചങ്ങാതീ...എന്താ സംഭവം..?
ഉള്ളം പിളര്‍ന്നാഴം തേടിയ അളവുകോല്‍
ഉള്ളവനെ തേടി നീയും പറന്നു പോയ്
നല്ല വരികള്‍
നല്ല വരികള്‍, ഗസല്‍ ആല്‍ബം എന്ന മോഹം എത്രയും പെട്ടെന്ന് നടക്കട്ടെ...
ആശംസകള്‍...
ഇതൊന്ന് ട്യൂണ്‍ ചെയ്ത് പാടി റെക്കോഡ് ചെയ്യടോ!
ഹാ മനോഹരം!!
ഒന്ന് പാടി കേട്ട് എങ്കിലും ............................ഗസല്‍ ...അത് എന്നും ഒരു ആവേശം ആണ്
നമുക്കിത് കേള്‍ക്കാം അല്ലെ..?
മനോഹരമായി...
prabodhanathil kandirunnu....ningalude blogine kurichu..
manoharamaya varikal...... bjavukangal..............
ഒന്ന് കേള്പ്പിക്കു
അല്ലെങ്കില്‍ ഒരു സുഖം ഇല്ല..
വയാട്ടില്‍ ഒന്ന് കറങ്ങാന്‍ അവിടെ
വീടുള്ള ആളിനെ തപ്പി മുല്ലയുടെ
പോസിട്ല്‍ നിന്നും വന്നത് ആണ്...
അപ്പൊ നല്ല ഒന്നാന്തരം ഗസല്‍
ഇവിടെ...കൊള്ളാം മോഹങ്ങള്‍
പൂവണിയട്ടെ...
എല്ലാവരുടെയും നല്ല വാക്കുകള്‍ക്കും പ്രോല്സാഹനങ്ങള്ക്കും നന്ദി. പാട്ടുകള്‍ പാടിത്തന്നെ കേള്‍ക്കണം എന്ന് അറിയാം. അധികം വൈകാതെ അതും സാധ്യമാവും എന്ന് കരുതുന്നു. കൂടെയുണ്ടാവണം.
@മുല്ല: എന്റെ ഇത്തരം കോപ്രായങ്ങള്‍ക്ക് മാത്രമായൊരിടമാണ് 'ശ്രദ്ധേയം' :)
ആല്‍ബത്തിലേക്ക് രണ്ടാമതൊന്നു കൂടി നീ തന്നെയിപ്പൊഴും! (ഗസല്‍ 2)
ആദ്യ പാട്ടിന്റെ സംഗീത സംവിധാനം ഏതാണ്ട് പൂര്‍ത്തിയായി. ചില മിനുക്കുപണികള്‍ ബാക്കിയുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ, സംഗീതസംവിധാനം നിര്‍വഹിച്ച സുഹൈല്‍ ചെറുവാടിയുടെ തന്നെ ശബ്ദത്തില്‍ ആദ്യ ഗാനം ഇവിടെ അപ്ലോഡ് ചെയ്യുകയാണ്.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, കിട്ടാവുന്നതില്‍ വെച്ച് മികച്ച ഗായകരെ കൊണ്ട് തന്നെ പാടിക്കണം എന്നാണു ആഗ്രഹം. ഏതായാലും രണ്ടു മൂന്നു ഗസലുകള്‍ക്കുള്ള സംഗീത സംവിധാനം സുഹൈലിനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് കരുതുന്നു.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...
സംഗീതം ജീവിതത്തിന്റെ ഭാഗമാണ്. ഗസലുകളുടെ ഒരു വലിയ ആരാധകന് ആണ് ഞാനും. ഗുലാം അലി സാബ് മുതല്‍ നാട്ടുകാരന് ആയ ഷഹബാസ് അമന് വരെ ഒരുപാടു പേരെ ഇഷ്ടമാണ്. താങ്കളുടെ ഈ വരികള്‍ നന്നായിരിക്കുന്നു.
കരിനാക്കിലൂടെ "ശ്രദ്ധേയനായ" താങ്കള്‍ക്ക് ഇങ്ങനെയൊരു ബ്ലോഗുള്ള കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത ലിങ്ക് വഴി ഇവിടെ എത്തി. വന്നത് വെറുതെ ആയില്ല. ഇനിയും വരാം..
ശ്രദ്ധേയാ, ഇഷ്ടമായി വരികളും ആലാപനവും.
രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍, ആശസകള്‍.
എത്രമനോഹരം..എഴിതിയതിനും പാടിയതിനും ഹൃദയം നിറഞ്ഞ ആശംസകൾ..
ഈരടികളും ആലാപനവും നന്നായി. ഇഷ്ടമായി.
നന്നായിട്ടുണ്ട് , ആശംസകള്‍
കമ്പോസിംഗ് ഒന്ന് കൂടി മനോഹരമാക്കാംഎന്നു തോന്നുന്നു
നന്നായിട്ടുണ്ട് , ആശംസകള്‍
കമ്പോസിംഗ് ഒന്ന് കൂടി മനോഹരമാക്കാംഎന്നു തോന്നുന്നു
വരട്ടെ ഇതിന്റെ ശബ്ദം
nannayiyyund
കാണാന്‍ വൈകി ശ്രദ്ധേയാ.ആശംസകള്‍ സുഹൈലിനും താങ്കള്‍ക്കും.
നല്ല വരികള്‍....അഭിനന്ദനങ്ങള്‍.... പക്ഷേ ഈണമിട്ടു പാടിയപ്പോള്‍ ഗസലായോ എന്നൊരു സംശയം..
നല്ലൊരു ലളിതഗാനം പോലെയാണ് എനിക്ക് തോന്നിയത്. ഒരു പക്ഷെ മലയാളത്തില്‍ ഗസല്‍ ചെയ്യുന്ന ഉമ്പായി, രമേശ് നാരായണന്, ഷഹബാസ് അമന്, ജിതേഷ് സുന്ദരം എന്നിങ്ങനെയുള്ള കുറച്ചു പേരുടെ ഗാനങ്ങള്‍ മാത്രം കേട്ടതു കൊണ്ടാവാം എനിക്കങ്ങനെ അനുഭവപ്പെട്ടത്. ഗസലിനെക്കുറിച്ചുള്ള എന്റെ അറിവില്ലായ്മയാണെങ്കില്‍ ക്ഷമിക്കുക..
പിന്നെ വരികള്‍ മാത്രമെഴുതി അത് ഗസലാണെന്ന് പറയാന്‍ സാധിക്കുമോ? ഉദാഹരണത്തിന് ശ്യാമസുന്ദരപുഷ്പമേ, താമസമെന്തേ വരുവാന്‍... തുടങ്ങിയ ഗാനങ്ങള്‍ ഗസലാക്കി മാറ്റി ഉമ്പായി ഗസല്‍ സംഗീതത്തിലൂടെയും കൊണ്ടുവരാന്‍ കഴിയും എന്നു കാണിച്ചു തന്നിരുന്നു. അതു പോലെ ഓഎന്‍വിയുടെയും ചുള്ളിക്കാടിന്റെയും കവിതകളും ഗസലുകളായി മാറിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ ഹിന്ദുസ്ഥാനി സംഗീതമറിയുന്ന ഗസല്ജ്ഞാനമുള്ള ഒരാള്‍ ശ്രദ്ദേയന്റെ വരികളെ ഗസലാക്കി മാറ്റാന്‍ വരട്ടെ എന്നാശംസിക്കുന്നു...
നന്നായിട്ടുണ്ട് , ആശംസകള്‍
നന്നായിട്ടുണ്ട്ട്ടോ.
പാടിയതും കുഴപ്പമില്ല. കുറച്ചുകൂടി മെച്ചപ്പെടുത്തുക
ആശംസ്സകള്‍
ഉള്ളം പിളര്‍ന്നാഴം തേടിയ അളവുകോല്‍
ഉള്ളവനെ തേടി നീയും പറന്നു പോയ്
നീറിപ്പുകഞ്ഞു ഞാന്‍....
വാടിക്കരിഞ്ഞു ഞാന്‍...
പൂക്കാതെ പോയൊരാ പൂമരച്ചില്ല പോല്‍
Post a Comment