Sunday, February 26, 2012

വിമോചനം



വാരിയെടുക്കുക പൈതലേ
ശ്വാനനെത്തും മുന്നേ,
സ്വര്‍ണക്കരണ്ടിയില്‍
അന്നം ഭുജിച്ചവര്‍ 
ഇട്ടേച്ചു പോയൊരീ 
എച്ചില്‍ ചവറുകള്‍.
ഉയിരറ്റു പോയിടുമിതും
കിട്ടാതെ പോയാല്‍
ഈ വറ്റിലാണിന്നു 
നിന്‍ ജീവന്‍ !

വേണ്ട പൈതലേ,
അന്നദാതാവിനെ
സ്വര്‍ണം പുതപ്പിച്ച്
പള്ളി മിനാരത്തില്‍
കുടിയിരുത്തിയോര്‍ 
കണ്ണീര്‍ തുടയ്ക്കുവാന്‍
എത്തുമെന്നോര്‍ക്കേണ്ട.

വിശ്വവിമോചന 
വിശ്വാസ ദര്‍ശനം
സ്വപ്ന പ്രമാണ 
സൂക്തങ്ങളാക്കി,
പുണ്യപ്രവാചകന് 
കോടികള്‍ വിലയിട്ട് 
ആത്മവിമോചനം 
തേടുകയാണവര്‍.

കാത്തിരിക്കുക പൈതലേ,
ചൂണ്ടുവിരലോട് 
ചേര്‍ത്തു വെക്കാന്‍ ,
ചേര്‍ത്തണച്ച് ഉമ്മ വെക്കാന്‍  
അല്‍ അമീനോരെ*
കണ്ടുമുട്ടും വരെ!


അല്‍ അമീന്‍ : മുഹമ്മദ്‌ നബിയുടെ അപരനാമം.

27 comments:

ശ്രദ്ധേയന്‍ | shradheyan said...

ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം...

Unknown said...

വേണ്ട പൈതലേ,
അന്നദാതാവിനെ
സ്വര്‍ണം പുതപ്പിച്ച്
പള്ളി മിനാരത്തില്‍
കുടിയിരുത്തിയോര്‍
കണ്ണീര്‍ തുടയ്ക്കുവാന്‍
എത്തുമെന്നോര്‍ക്കേണ്ട.

സാരമില്ല, ആഴ്ചയിലാണ്ടും ഖത്തവുമോതി പ്രസാദം എല്ലാര്‍ക്കും നല്‍കി പട്ടിണിയകറ്റാം ശ്രദ്ധേയാ...

Shahida Abdul Jaleel said...
This comment has been removed by the author.
Shahida Abdul Jaleel said...

wallapozhum edu pole orennam azhudiyaal thanne madiyallo..nallad orennam pore ...veedum adikam edavelayillade nita viral thumbukall chalikette annu aashmsikunnu

തന്‍സീം കുറ്റ്യാടി said...
This comment has been removed by the author.
തന്‍സീം കുറ്റ്യാടി said...

ഈ എച്ചില്‍ ചവറുകള്‍ക്കിടയിലൂടെ നാമെങ്ങനെ പ്രവാചകനെയും ദൈവത്തെയും ആ 'മണി മാളികയിലേക്ക്‌' കൊണ്ട് പോകും ??

Artof Wave said...

സ്വര്‍ണം കൊണ്ടും കാശ് കൊണ്ടും ദൈവത്തെ മൂടാം എന്നു ചിന്തിക്കുന്ന മൂഡന്‍മാരായ മുടിയന്‍മാര്‍ .....
അവര്‍
പാവങ്ങളുടെ കണ്ണു നീര്‍ തുടയ്ക്കുവാന്‍ വരുമെന്ന് പ്രതീക്ഷിക്കണ്ട ശഫീക്
അവര്‍ ദൈവത്തെ പള്ളിയില്‍ കുടിയിരുത്തും അല്ലങ്കില്‍ മറ്റ് kudiyirangalil ...

പെരുമ്പിലാവിയൻ said...

ആത്മീയ വാണിഭക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ.....
Good....

NISHADAN said...

അല്‍ അമീന്റെ അടുക്കല്‍ , കസേരയിട്ട് വര്‍ത്തമാനം പറയുന്നവര്‍......!
അന്നദാതാവ് പോലും , കാര്യനിര്‍വഹണത്തിന് കൂടിയാലോചനക്ക് ആശ്രയിക്കുന്നവര്‍......!!

അവര്‍ക്ക്‌ ആരെ ഭയക്കണം.....???

എന്നാലും ,
" വേണ്ട പൈതലേ....
കണ്ണീര്‍ തുടയ്ക്കുവാന്‍
എത്തുമെന്നോര്‍ക്കേണ്ട."

അവര്‍ കച്ചവട തിരക്കിലാണ്.....

വളരെ നന്നായി ശ്രദ്ധേയാ.....
നട്ടെല്ലിനും നാവിനും വിശ്വാസത്തിനും
അന്നദാതാവ് കൂടുതല്‍ കരുത്ത്‌ നല്‍കട്ടെ....

ajith said...

ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം...ശ്രദ്ധേയം.

കൊമ്പന്‍ said...

ശ്രേദ്ധേയന്‍ അഭിനന്ദനം ഇങ്ങനെ ഒരു വിഷയം തിരെഞ്ഞെടുത്തതില്‍

Cm Shakeer said...

അന്ത്യനാളില്‍ അനാഥകളെ സംരക്ഷിക്കുന്നവനും ഞാനും (ചൂണ്ടുവിരലും, നടുവിരലും ചേര്‍ത്ത് വെച്ച്) ഇതു പോലെ സമീപസ്തമായിരിക്കുമെന്ന് പഠിപ്പിച്ച ആ പ്രവാചകനെ ഇതിനേക്കാള്‍ മനോഹരമായി എങ്ങിനെ അനുസ്മരിക്കാന്‍ കഴിയും.

khaadu.. said...

വേണ്ട പൈതലേ,
അന്നദാതാവിനെ
സ്വര്‍ണം പുതപ്പിച്ച്
പള്ളി മിനാരത്തില്‍
കുടിയിരുത്തിയോര്‍
കണ്ണീര്‍ തുടയ്ക്കുവാന്‍
എത്തുമെന്നോര്‍ക്കേണ്ട.

അയല്‍ക്കാരനെ മറന്ന്‍ ദൈവത്തെ തേടി പോകുമ്പോള്‍ അറിയുന്നില്ലല്ലോ യാചിച്ചു നേരെ നീളുന്ന ഓരോ കൈകളും ഈശ്വരന്റെ കൈ തന്നെയെന്ന്

ശ്രദ്ധേയന്‍ | shradheyan said...

വായനക്കും അഭിപ്രാങ്ങള്‍ക്കും വളരെ നന്ദി.

Akbar said...

വാരിയെടുക്കുക പൈതലേ
ശ്വാനനെത്തും മുന്നേ,
സ്വര്‍ണക്കരണ്ടിയില്‍
അന്നം ഭുജിച്ചവര്‍
ഇട്ടേച്ചു പോയൊരീ
എച്ചില്‍ ചവറുകള്‍.

അതെ ഇനി അവര്‍ ആര്‍ക്കു വേണ്ടി കാത്തിരിക്കണം. വരികള്‍ വേദനിപ്പിച്ചു.

Akbar said...

വാരിയെടുക്കുക പൈതലേ
ശ്വാനനെത്തും മുന്നേ,
സ്വര്‍ണക്കരണ്ടിയില്‍
അന്നം ഭുജിച്ചവര്‍
ഇട്ടേച്ചു പോയൊരീ
എച്ചില്‍ ചവറുകള്‍.

അതെ ഇനി അവര്‍ ആര്‍ക്കു വേണ്ടി കാത്തിരിക്കണം. വരികള്‍ വേദനിപ്പിച്ചു.

Akbar said...

ഈ പോസ്റ്റിനെ കുറിച്ചുള്ള ഇരിപ്പിടത്തിന്റെ അഭിപ്രായം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബെഞ്ചാലി said...

സ്വന്തം കീശ വീർപ്പിക്കുന്നതിനപ്പുറം പട്ടിണിപാവങ്ങളെ കുറിച്ച് ആത്മീയ വാണിഭക്കാർക്കുണ്ടോ ചിന്ത..

kochumol(കുങ്കുമം) said...

വേദനിപ്പിക്കുന്ന വരികള്‍ ..

Arif Zain said...

പട്ടിണി എന്നത് വിധിയല്ല, മനുഷ്യന് വേണ്ടി മനുഷ്യന്‍ തന്നെയായ അവന്റെ സഹജീവി ഉണ്ടാക്കികൊടുക്കുന്ന ഉപഹാരമാണ്. ദൈവം നല്‍കിയ വിഭവങ്ങള്‍ വീതിചെടുക്കുന്നതിലെ അപാകതയാണ്.
കവിതയെക്കുറിച്ചെന്തെങ്കിലും പറയാന്‍ എനിക്കറിയില്ല, പക്ഷെ ആ ആശയം, അതെല്ലാവര്‍ക്കും മനസ്സിലാകുമല്ലോ?

വേണുഗോപാല്‍ said...

കാത്തിരിക്കുക പൈതലേ,
ചൂണ്ടുവിരലോട്
ചേര്‍ത്തു വെക്കാന്‍ ,
ചേര്‍ത്തണച്ച് ഉമ്മ വെക്കാന്‍
അല്‍ അമീനോരെ*
കണ്ടുമുട്ടും വരെ!

നല്ല വരികള്‍ .. നല്ല കവിത

jayanEvoor said...

സഹജീവികൾ കേഴും കാലം!
മനുഷ്യമൃഗങ്ങൾ വാഴും കാലം!

Yasmin NK said...

ശ്രദ്ധേയം...
അഭിനന്ദനങ്ങള്‍...

കാടോടിക്കാറ്റ്‌ said...

ദൈവത്തിനു മണിമാളികകള്‍ കെട്ടിപ്പോക്കുന്നവര്‍ ഇവരെ അറിയില്ലല്ലോ.. ശ്രദ്ധേയം വിഷയവും വരികളും.
ഭാവുകങ്ങള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

വേണ്ട പൈതലേ, അന്നദാതാവിനെ
സ്വര്‍ണം പുതപ്പിച്ച് പള്ളി മിനാരത്തില്‍
കുടിയിരുത്തിയോര്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
എത്തുമെന്നോര്‍ക്കേണ്ട.........!

ശ്രദ്ധേയന്‍ | shradheyan said...

എല്ലാവരുടെയും വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി. ചെറിയൊരു വെക്കേഷനില്‍ പെട്ടു പോയതിനാല്‍ മറുപടി തരാന്‍ വൈകിയതില്‍ ക്ഷമിക്കുക.

Unknown said...

ശ്രധേയന്റെ ശ്രദ്ധേയമായ കവിത .......പ്രവാചകന്റെ അഗതികലോടുള്ള കരുണയെ കൊണ്ടുവരുന്നതോടോപം ദൈവ മാര്‍ഗവും പ്രവാചക സ്നേഹവും കച്ചവടവല്‍കരികുന്നവര്കുള്ള സന്നെഷവും ഉള്കൊള്ളിച്ചതില്‍ കവിത നല്ല മികവ് പുലര്‍ത്തുന്നു .......അഭിനന്ദനങ്ങള്‍ !!!.....

കൂടെയുള്ളവര്‍