Thursday, February 7, 2013

അമ്മ




'അച്ഛാ'ന്ന് വിളിച്ചു കരഞ്ഞാല്‍ 
ഒറപ്പായും അയല്‍ക്കാര്‍ 
ഓടി വരും.
രാഘവനെന്തോ പറ്റാതെ 
ചെക്കന്‍ കരയില്ലെന്ന് 
ഒറപ്പിക്കും.

'അമ്മേ'ന്ന് അലറിയാല്‍ 
രാഘവന്റെ ചെക്കനെന്തോ 
പറ്റ്യേല്ലോന്ന് നെലോളിക്കും.

അച്ഛനെപ്പോഴും അച്ഛനും 
അമ്മ പലപ്പോഴും നമ്മളുമാവുന്ന 
സൂത്രവാക്യം
അപാരം തന്നെയമ്മേ!

10 comments:

ശ്രദ്ധേയന്‍ | shradheyan said...

അമ്മ!

AnuRaj.Ks said...

അതാണ് അച്ഛനും അമ്മയും തമ്മിലുളള വ്യത്യാസം

മാധവൻ said...

ചെറുതാണെങ്കിലും
ഈ സൂത്രവാക്യം ശ്രദ്ധേയം ..
പുതിയതാണ്‌.

നാവിന്‍ തുമ്പില്, വാക്കിന്റെ വക്കില്....
എന്നാലും അമ്മ ചിലപ്പോഴൊക്കെ വെറും വാക്കോ ,തെറിവാക്കോ ..അല്ലെങ്കിലൊരു നിലവിളിയോ ...

സന്തോഷ് പല്ലശ്ശനയുടെ ഒരു കവിതയുണ്ട് കുറച്ച് പഴയതാണ്‌ "അമ്മ വെയില്‍" ..

സൗഗന്ധികം said...

ശ്രദ്ധേയം തന്നെ.

ശുഭാശംസകൾ.......

ajith said...

അമ്മയല്ലോ..!!

Unknown said...

Valare sathyamaya kaaryam

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഇങ്ങനെയും വെത്യാസം ഉണ്ടായിരുന്നു ല്ലേ ...

Villagemaan/വില്ലേജ്മാന്‍ said...

"അമ്മ"

ശ്രദ്ധേയന്‍ | shradheyan said...

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി...

സന്മനസ്സ് said...

ഒരിറ്റു കണ്ണുനീർ....

കൂടെയുള്ളവര്‍