'അച്ഛാ'ന്ന് വിളിച്ചു കരഞ്ഞാല്‍
ഒറപ്പായും അയല്‍ക്കാര്‍
ഓടി വരും.
രാഘവനെന്തോ പറ്റാതെ
ചെക്കന് കരയില്ലെന്ന്
ഒറപ്പിക്കും.
'അമ്മേ'ന്ന് അലറിയാല്‍
രാഘവന്റെ ചെക്കനെന്തോ
പറ്റ്യേല്ലോന്ന് നെലോളിക്കും.
അച്ഛനെപ്പോഴും അച്ഛനും
അമ്മ പലപ്പോഴും നമ്മളുമാവുന്ന
സൂത്രവാക്യം
അപാരം തന്നെയമ്മേ!
10 comments:
അമ്മ!
അതാണ് അച്ഛനും അമ്മയും തമ്മിലുളള വ്യത്യാസം
ചെറുതാണെങ്കിലും
ഈ സൂത്രവാക്യം ശ്രദ്ധേയം ..
പുതിയതാണ്.
നാവിന് തുമ്പില്‍, വാക്കിന്റെ വക്കില്‍....
എന്നാലും അമ്മ ചിലപ്പോഴൊക്കെ വെറും വാക്കോ ,തെറിവാക്കോ ..അല്ലെങ്കിലൊരു നിലവിളിയോ ...
സന്തോഷ് പല്ലശ്ശനയുടെ ഒരു കവിതയുണ്ട് കുറച്ച് പഴയതാണ് "അമ്മ വെയില്" ..
ശ്രദ്ധേയം തന്നെ.
ശുഭാശംസകൾ.......
അമ്മയല്ലോ..!!
Valare sathyamaya kaaryam
ഇങ്ങനെയും വെത്യാസം ഉണ്ടായിരുന്നു ല്ലേ ...
"അമ്മ"
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി...
ഒരിറ്റു കണ്ണുനീർ....
Post a Comment