ലേബര്‍ റൂമിനു പുറത്തൊരു
വരണ്ട നടത്തമുണ്ട്.
അകത്തെ നിലവിളിയോടൊപ്പം
'ദൈവമേ'യെന്നു
പിടയുന്നൊരു ഹൃദയമുണ്ട്.
ചിരിക്കാതെ ചിരിച്ചും
ഇരിക്കാതെ ഇരുന്നും
പറയാതെ പറഞ്ഞും
ഒരു കുഞ്ഞിക്കരച്ചില്‍
തേടുന്നൊരു നോട്ടമുണ്ട്.
മണിക്കൂറുകള്‍ കൊണ്ട്
ഒരു ഗര്‍ഭകാലം പേറിയ
കണ്‍കോണിലെ നനവിന്റെ
പേരു തന്നെയാണച്ഛന്‍ !
അച്ഛനും അമ്മയും പ്രബോധനത്തില്‍ |
17 comments:
അ അമ്മ
അ അച്ഛന്
സ്ഥാനം നാലിലെലെങ്കിലും ഹൃദയത്തിന്റെ പിടച്ചിലിന്റെ താളം ഒന്നിലെത്തുന്ന സന്ദർഭങ്ങൾ ഇല്ലാതില്ല ആശംസകൾ
അച്ഛനെയാണെനിക്കിഷ്ടം
ഹൃത്തുടിപ്പിന്‍ ഗതിമാറുന്നുണ്ട്
ജോലിയില്‍ ശ്രദ്ധയിടറുന്നുണ്ട്
ഉള്ളില്‍ ഉല്‍കണ്ഠ പെരുകുന്നുണ്ട്
അക്കരെനിന്നൊരു വിളി തേടുന്നുണ്ട്
ഒരു കുഞ്ഞുകരച്ചിലില് പ്രതീക്ഷയുണ്ട്
ഞാന്‍ ഒരു പ്രവാസി !
പ്രവാസത്തിനുമേല്‍ പ്രയാസി
പ്രതീക്ഷയും പ്രാര്‍ത്ഥനയുമല്ലാതെ
എന്റെ കയ്യില്‍ മറ്റെന്തുണ്ട് !
അച്ചന് 'പേറു'ന്ന നോവ് !!
തിരിച്ചറിയുന്നില്ലല്ലോ,എന്നിട്ടും ചിലര്‍ അയാളെ..
മണിക്കൂറുകള്‍ കൊണ്ട്
ഒരു ഗര്‍ഭകാലം പേറിയ
കണ്‍കോണിലെ നനവിന്റെ
പേരു തന്നെയാണച്ഛന്‍ !
നല്ല വരികൾ.അഭിനന്ദനങ്ങൾ..
ശുഭാശംസകൾ....
അതാണ് യഥാര്‍ത്ഥ അച്ഛന്.
കണ്‍കോണിലെ നനവിന്റെ
പേരു തന്നെയാണച്ഛന്‍ !
അച്ഛന്റെ നിർവചനം കൊള്ളാം
മനോഹരം മാഷേ
സത്യം തന്നെ...
സുന്ദരമായ കവിത.. അതി സുന്ദരം..
മനോഹരം മാഷെ.. ഭാവുകങ്ങൾ..:)
ഒരഛണ്റ്റെ നന്ദി. ഈ തിരിച്ചറിവിന്, ഓര്‍മ്മപ്പെടുത്തലിന്..
ഭാവുകങ്ങൾ...ഇനിയും എഴുതാൻ ദൈവം അനുഗ്രഹികട്ടെ
ഭാവുകങ്ങൾ...ഇനിയും എഴുതാൻ ദൈവം അനുഗ്രഹികട്ടെ
Post a Comment