Sunday, June 16, 2013

അച്ഛന്‍















ലേബര്‍ റൂമിനു പുറത്തൊരു 
വരണ്ട നടത്തമുണ്ട്. 
അകത്തെ നിലവിളിയോടൊപ്പം 
'ദൈവമേ'യെന്നു 
പിടയുന്നൊരു ഹൃദയമുണ്ട്. 
ചിരിക്കാതെ ചിരിച്ചും 
ഇരിക്കാതെ ഇരുന്നും 
പറയാതെ പറഞ്ഞും  
ഒരു കുഞ്ഞിക്കരച്ചില്‍ 
തേടുന്നൊരു നോട്ടമുണ്ട്.

മണിക്കൂറുകള്‍ കൊണ്ട് 
ഒരു ഗര്‍ഭകാലം പേറിയ 
കണ്‍കോണിലെ നനവിന്‍റെ
പേരു തന്നെയാണച്ഛന്‍ !


അച്ഛനും അമ്മയും പ്രബോധനത്തില്‍ 

17 comments:

ശ്രദ്ധേയന്‍ | shradheyan said...

അ അമ്മ
അ അച്ഛന്‍

ബഷീർ said...

സ്ഥാനം നാലിലെലെങ്കിലും ഹൃദയത്തിന്റെ പിടച്ചിലിന്റെ താളം ഒന്നിലെത്തുന്ന സന്ദർഭങ്ങൾ ഇല്ലാതില്ല ആശംസകൾ

ajith said...

അച്ഛനെയാണെനിക്കിഷ്ടം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഹൃത്തുടിപ്പിന്‍ ഗതിമാറുന്നുണ്ട്
ജോലിയില്‍ ശ്രദ്ധയിടറുന്നുണ്ട്
ഉള്ളില്‍ ഉല്‍കണ്‍ഠ പെരുകുന്നുണ്ട്
അക്കരെനിന്നൊരു വിളി തേടുന്നുണ്ട്
ഒരു കുഞ്ഞുകരച്ചിലില്‍ പ്രതീക്ഷയുണ്ട്
ഞാന്‍ ഒരു പ്രവാസി !
പ്രവാസത്തിനുമേല്‍ പ്രയാസി
പ്രതീക്ഷയും പ്രാര്‍ത്ഥനയുമല്ലാതെ
എന്റെ കയ്യില്‍ മറ്റെന്തുണ്ട് !

M.A Bakar said...

അച്ചന്‍ 'പേറു'ന്ന നോവ്‌ !!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തിരിച്ചറിയുന്നില്ലല്ലോ,എന്നിട്ടും ചിലര്‍ അയാളെ..

സൗഗന്ധികം said...

മണിക്കൂറുകള്‍ കൊണ്ട്
ഒരു ഗര്‍ഭകാലം പേറിയ
കണ്‍കോണിലെ നനവിന്‍റെ
പേരു തന്നെയാണച്ഛന്‍ !

നല്ല വരികൾ.അഭിനന്ദനങ്ങൾ..

ശുഭാശംസകൾ....

വിനോദ് said...

അതാണ് യഥാര്‍ത്ഥ അച്ഛന്‍.

Unknown said...

കണ്‍കോണിലെ നനവിന്‍റെ
പേരു തന്നെയാണച്ഛന്‍ !

ബൈജു മണിയങ്കാല said...

അച്ഛന്റെ നിർവചനം കൊള്ളാം

ശ്രീ said...

മനോഹരം മാഷേ

AnuRaj.Ks said...

സത്യം തന്നെ...

Unknown said...

സുന്ദരമായ കവിത.. അതി സുന്ദരം..

Kannur Passenger said...

മനോഹരം മാഷെ.. ഭാവുകങ്ങൾ..:)

Vinodkumar Thallasseri said...

ഒരഛണ്റ്റെ നന്ദി. ഈ തിരിച്ചറിവിന്‌, ഓര്‍മ്മപ്പെടുത്തലിന്‌..

panadoll ------ ravoof said...

ഭാവുകങ്ങൾ...ഇനിയും എഴുതാൻ ദൈവം അനുഗ്രഹികട്ടെ

panadoll ------ ravoof said...

ഭാവുകങ്ങൾ...ഇനിയും എഴുതാൻ ദൈവം അനുഗ്രഹികട്ടെ

കൂടെയുള്ളവര്‍