ഒന്ന്
------
പേര് പോലും മരണമെടുക്കും
വേഗം വേഗമെന്ന് ഖബറ് വിളിക്കും
വീര്‍ത്തുപോയല്ലോയെന്ന്
നെടുവീര്‍പ്പുയരും
പൊതിഞ്ഞുകെട്ടി മണ്ണിട്ടുമൂടിയിട്ടും
മിന്നാമിനുങ്ങിനെ
റൂഹാനികളെന്നു ചൂണ്ടി
മക്കളെ പേടിപ്പിക്കുന്നതിന്താണ്?
*റൂഹാനികള്‍ - ആത്മാക്കള്‍
രണ്ട്
-----
റൂഹ് പിരിഞ്ഞ സ്വപ്നങ്ങളുടെ
വിലാപയാത്രയായത് കൊണ്ടാവും
ദീര്ഘനിശ്വാസങ്ങള്ക്ക്
നിറമില്ലാതെ പോയത്!
ഓര്‍മകള്‍ക്ക് പോലും
ഖബറൊരുക്കിയിട്ടും റബ്ബേ,
ഖല്‍ബ് മുറിഞ്ഞ
കാഴ്ചകളിലെന്തിനാണ്
പിന്നെയും കണ്ണീരുപ്പ് തേക്കുന്നത്?
5 comments:
മരണമേ....
ഇന്ന് ഞാൻ നാളെയും ഞാൻ മാത്രം
കണ്ണീര്‍പ്പാടത്ത് വിളവെടുപ്പ്
ഖല്‍ബ് മുറിഞ്ഞ കാഴ്ച
സത്യത്തെ തെളിവോടെ കാട്ടിത്തരാൻ..
നല്ല കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
Post a Comment