മടുക്കാതെയവള്‍
പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു.
നെരൂദയെ വായിച്ചിട്ടുണ്ടോ
വരികളില്‍ പ്രണയമൊഴുക്കിയ കവിയെ
കണ്ണിലൂടെ കരളിലേക്കെടുത്തിട്ടുണ്ടോ?
ജിബ്രാനെയോ
പ്രണയത്തെ ശ്വസിച്ച്
മരണത്തെ പുണര്‍ന്നുറങ്ങാന്‍ കൊതിച്ച
ജിബ്രാനെ ചേര്‍ത്തണച്ചിട്ടുണ്ടോ?
അവള് തോല്‍ക്കരുതെന്നോര്‍ത്ത് മാത്രം
ചോദിക്കാതെ വിട്ടാതൊരു മറുചോദ്യമുണ്ട്.
നൂറാം പുനര്‍ജനിയിലും
വായിച്ചു തീര്‍ക്കാനാവാത്ത
പുസ്തകമായി ഞാനടുത്തുണ്ടായിട്ടും
നെരൂദയിലേക്കും ജിബ്രാനിലേക്കും
വഴിനടന്ന് ഇനിയുമെന്തിനാണ് നീ
അന്ധയാവുന്നതെന്ന്!
2 comments:
ഞാന്‍, എന്നോട്
പ്രണയത്തിനു പൂച്ചയെ പോലെ ഒമ്പത് ജന്മമുണ്ടെന്നു പറഞ്ഞതും ഇതേ നെരൂദ തന്നെ.. :)
Post a Comment