Saturday, November 22, 2014

ഉമ്മ



പനിച്ചു പനിച്ചു മടിച്ചുറങ്ങുമ്പോള്‍
ഉമ്മവിരല്‍ പോലൊന്ന്
കിനാവില്‍ വരും.
കഞ്ഞിയെടുക്കട്ടേയെന്ന്
നെറ്റിയില്‍ തൊടും.
ഉണര്‍ന്നു പോവുന്ന മാത്രയില്‍
ഇനിയുമെനിയുമെന്ന് കൊതിച്ച്
കിനാവിന്റെ പുറകേ കിതയ്ക്കും.

4 comments:

ബൈജു മണിയങ്കാല said...

ഉപ്പ മറന്നിട്ടില്ല
ഉമ്മയോളം പ്രിയം , പിറ കണ്ടോ എന്നൊരു ചോദ്യം മറന്നിട്ടില്ല മൈലാഞ്ചി ചെടി വളരുന്ന നോവ്‌ മറന്നിട്ടില്ല
തിരിച്ചു വരവിൽ വളരെ സന്തോഷം

സൗഗന്ധികം said...

ഈ കവിതയെഴുമ്പൊ, ഉമ്മവിരൽ പോലൊന്ന് കവിയുടെ നെറുകിൽ തൊട്ടുനിന്നിരിക്കണം. അതാണ്‌ വരികൾ വായനക്കാരുടെ നെഞ്ചിൽ തൊടുന്നത്‌. വളരെയിഷ്ടമായി.

ശുഭാശംസകൾ.....




ajith said...

നിത്യം നിത്യം കിനാവുകള്‍

jyo.mds said...

നിസ്വാര്‍ത്ഥമായ സ്നേഹതലോടല്‍-അമ്മ,ഉമ്മ...പല നാമത്തില്‍.

കൂടെയുള്ളവര്‍