ആക്രമണങ്ങള്‍ തുടരുകയാണ്. പത്രകോളങ്ങളിലെ വര്‍ണചിത്രങ്ങളില്‍ ചോരപ്പാടുകള്‍ പടന്നിരിക്കുന്നു. അയാള്‍ ക്ഷുഭിതനായി. "ഇങ്ങനെ വിട്ടാല്‍ പറ്റില്ല. പ്രതികരിക്കണം..". അവള്‍ക്ക് ഭയമായി. അമ്മയും തടയാന്‍ ശ്രമിച്ചു. ആരെയും കൂസാതെ മുറിയിലേക്ക് പാഞ്ഞുപോയ അയാള്‍
ലാപ്ടോപ് തുറന്ന് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ മാറ്റി കരിങ്കൊടി അപ്ലോഡ് ചെയ്തു.
അപ്പോഴത്തെ ദീര്‍ഘശ്വാസത്തിന് പ്രാണായാമത്തിന്റെ ശാന്തതയുണ്ടായിരുന്നു.
1 comment:
പ്രതികരിച്ചല്ലോ.മലയാളിയാകാനാ സാധ്യത.
Post a Comment